Your Image Description Your Image Description

കോഴിക്കോട്: ദേശീയപാത നിർമാണത്തിന് മലാപ്പറമ്പ് ജങ്ഷനിൽ പുതിയ പരിഷ്കാരങ്ങൾ ചൊവ്വാഴ്ച‌ രാവിലെ മുതലാണ് നടപ്പാക്കി. രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിന് വെഹിക്കിൾ ഓവർ പാസ് നിർമിക്കുന്നതിനാണ് വാഹനനിയന്ത്രണം. ട്രാഫിക് സിഗ്നലിനുപകരം വാഹനങ്ങൾ ജങ്ഷനിലെ റൗണ്ട്എബൗട്ട് വലംവെച്ചാണ് കടന്നുപോകുന്നത്. 42 മീറ്റർ ചുറ്റളവിൽ റൗണ്ട് നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ചൊവ്വാഴ്‌ച രാവിലെയും വൈകീട്ടും ട്രാഫിക് അസി. പൊലീസ് കമീഷണറുടെ നേത്യത്വത്തിൽ ട്രയൽ റൺ പരിശോധന നടത്തി. ശനിയാഴ്ചയോടെ കിടങ്ങുകുഴിക്കൽ പ്രവൃത്തി ആരംഭിക്കും. വൻ ഗതാഗതക്കുരുക്കായിരുന്നു പ്രതീക്ഷിച്ചതെങ്കിലും എല്ലാം നിയന്ത്രണവിധേയമാണെന്നാണ് പൊലീസും ദേശീയപാത അധികൃതരും പറയുന്നത്. അവധിദിവസങ്ങളിലും ചില പ്രത്യേക ദിവസങ്ങളിലും തിരക്കു കൂടിയാലും സംവിധാനമൊരുക്കുമെന്നാണ് പൊലീസ് പറയുന്നത്. ഗതാഗതക്കുരുക്ക് നേരിടാൻ ഇരുപതോളം പൊലീസുകാർ ചൊവ്വാഴ്‌ച രാവിലെയോടെ എത്തിയിരുന്നു. 45 മീറ്റർ വീതിയിലും 45 മീറ്റർ നീളത്തിലുമാണ് കുഴിയെടുക്കുക. എട്ടര മീറ്റർ താഴ്‌പയിലാണ് കിടങ്ങു നിർമാണം. വയനാട്-കോഴിക്കോട് പാതയിൽ 40 മീറ്റർ വീതിയിലാണ് മേൽപാലം നിർമിക്കുക. ഭാവിയിലുള്ള റോഡ് വികസനം ലക്ഷ്യമിട്ടുകൂടിയാണ് നിർമാണം. രാമനാട്ടുകര-വെങ്ങളം പാതയിൽ 27 മീറ്റർ വീതിയിൽ 13.5 മീറ്റർ വീതമുള്ള രണ്ടുവരിയാണുണ്ടാവുക. ഏപ്രിൽ മാസത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് നീക്കമെന്ന് അധിക്യതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *