Your Image Description Your Image Description

പത്തനംതിട്ട: ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടിൽനിന്നും ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് വഴി പണം സൗജന്യമായി കൈകളിലെത്തും. മൊബൈൽഫോണും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ചാണ് എ.ഇ.പി.എസ് സേവനം സാധ്യമാക്കുന്നത്. അടുത്തുള്ള പോസ്റ്റ് ഓഫിസിലൂടെ പ്രതിദിനം 10,000 രൂപവരെ പിൻവലിക്കാം. പണമെടുക്കാൻ ബാങ്കിലും എ.ടി.എമ്മിലും പോകണമെന്നില്ല, പോസ്റ്റ്‌മാൻ അക്കൗണ്ട് ഉടമയുടെ കൈകളിലെത്തിക്കും. ക്ഷേമപെൻഷൻ, സ്കോളർഷിപ്, തൊഴിലുറപ്പ് വേതനം, സബ്‌സിഡികൾ മു തലായവയെല്ലാം ഇങ്ങനെ കൈപ്പറ്റാം.

പണമെടുക്കുന്നതിനുള്ള പ്രക്രിയ

. ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക.

* തപാൽ ജീവനക്കാർക്ക് മൊബൈൽ നമ്പർ കൈമാറുക

* ലഭിക്കുന്ന ഒ.ടി.പിയും അറിയിക്കണം

. ആധാർ നമ്പറും ആധാർ ബന്ധിപ്പിച്ച ബാങ്കിൻ്റെ പേരും നൽകുക

. എത്ര തുകയാണ് പിൻവലിക്കേണ്ടത് എന്നറിയിക്കുക.

അക്കൗണ്ട് ഉടമയുടെ വിരലടയാളം ജീവനക്കാരൻ ബയോമെട്രിക് ഉപകരണം വഴി രേഖപ്പെടുത്തും.

ഇടപാട് പൂർണമായെന്ന് ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണംനൽകും എന്ന് പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *