Your Image Description Your Image Description

അലനല്ലൂർ: പായലും പ്ലാസ്റ്റിക്കും ചളിയും നിറഞ്ഞ് അലക്കാനും കുളിക്കാനും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കുളം. എസ്.കെ.എസ്.എസ്.എഫ് ജില്ല സമിതി ഇടപ്പെട്ട് മുപ്പതോളം സന്നദ്ധ സേവകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയത്.കുളത്തിന് ചുറ്റും വളർന്ന കാടുകളും വെട്ടിമാറ്റി. വെള്ളത്തിന് ദുർഗന്ധം വന്നതോടെ കുളം ഉപയോഗിക്കാൻ പലരും മടിച്ചിരുന്നു. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചി കരിക്കാനോ, കുളം നവീകരിക്കാനോ ശ്രമം ഉണ്ടായില്ല. ഗ്രാമപഞ്ചായത് ഇതിനായി തുക വകയിരുത്തുക യും ചെയ്തില്ല. ഇതേ തുടർന്നാണ് കുളം  വൃത്തിഹീനമായത്.എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻ്റ് ഹുസൈൻ തങ്ങൾ കൊടക്കാട് ശുചീകരണം ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ റഷിദ് കമാലി, ഉമ്മർ ഫാറൂഖ്, വിഖായ സംസ്ഥാന സമിതിയംഗം സാദിഖ് ആനമുളി, പ്രവാസി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാധാക്യ ഷ്ണൻ കളഭം, യൂനിറ്റ് സെക്രട്ടറി അൻവർ കമാലി, നിഷാദ് വരോട്, ജില്ല സെക്രട്ടേറിയറ്റ് അംഗം മുസ്തഫ ഫൈസി, വിഖായ കോഓഡിനേറ്റർ അബ്ദുറഹ്മാൻ ആലത്തൂർ, കോൺഗ്രസ് പ്രവർത്തകരായ സാരിഖ് അ ച്ചിപ്ര, നവീൻ ചന്ദ്രൻ, കെ.കെ. അക്ബറലി, ശിവപ്രകാശ്, അബിൻഷാ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *