Your Image Description Your Image Description

പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം.കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾക്കും കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി ആ​ർ.​വി. വി​നാ​യ​ക റാ​വു​വാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കൊ​ല്ല​പ്പെ​ട്ട അ​നീ​ഷി​ന്‍റെ ഭാ​ര്യ ഹ​രി​ത​യു​ടെ അ​ച്ഛ​ൻ തേ​ങ്കു​റു​ശി കു​മ്മാ​ണി പ്ര​ഭു​കു​മാ​ർ (43), അ​മ്മാ​വ​ൻ കെ. ​സു​രേ​ഷ് കു​മാ​ർ (45) എന്നിവരാണ് പ്രതികൾ.

2020 ഡിസംബർ 25ന് വൈകീട്ടാണ് കൊലപാതകം നടന്നത്.ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജാതി പ്രശ്‌നം ഉയര്‍ത്തിയായിരുന്നു കൊലപാതകം.

 

Leave a Reply

Your email address will not be published. Required fields are marked *