Your Image Description Your Image Description

നരിക്കുനി: 2010 ലാണ് പെമ്പിക്കുന്നിലെ വാടക കെട്ടിടത്തിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.14 പഞ്ചായത്തുകൾ പരിധി നിശ്ചയിച്ചു തുടങ്ങിയ ഹയർ സ്റ്റേഷൻ ഇന്നും വാടക കെട്ടിടത്തി ലാണ്. നിലവിലെ കെട്ടിടമാവട്ടെ ഏറെ ശോച്യാവസ്ഥയിലാണുള്ളത്. ജീവനക്കാർ വിശ്രമിക്കുന്നത് മഴ പെയ്‌താൽ ചോരുന്ന കെട്ടിടത്തിലാണ്. കൂടാതെ, ശുദ്ധജലക്ഷാമവുമുണ്ട്. ടാർപോളിൻ വലിച്ചുകെട്ടിയ കെട്ടി ടത്തിന്റെ ചുമരിൽ ചാരിയാൽ ഷോക്കേൽക്കുന്ന സ്ഥിതിയാണ്.സ്റ്റേഷൻ ഓഫീസർ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ, രണ്ട് സീനിയർ ഫയർ ഓഫിസർ, അഞ്ച് ഫയർ ഡ്രൈ വർമാർ, 15 സിവിൽ ഹയർ ഓഫിസർമാർ, ഒമ്പത് ഹോം ഗാർഡുകൾ എന്നിവർ ഉൾപ്പെടെ 34 ജീവനക്കാരാ ണ് ഇവിടെയുള്ളത്. കൂടാതെ, 74 ഓളം വളൻറിയർമാരും ഫയർ സ്റ്റേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നു ണ്ട്. ഇവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് സുരക്ഷാ ഭീതിയോടെ കഴിയുന്നത്. സ്ഥലം ലഭിച്ചാൽ ഉടൻ കെട്ടിടം നിർമിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. തുടർന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ കൽക്കുടുമ്പിൽ 18 സെൻ്റ് സ്ഥലം കണ്ടെത്തി, പഞ്ചായത്തിൻ്റെ ഫണ്ട് വൈകിയപ്പോൾ സ്ഥലം നഷ്ടമാകാതിരിക്കാൻ ജനകീയ കമ്മിറ്റിയുടെ നേത്യത്വത്തിൽ പണം കണ്ടെത്തി സ്ഥലം വാങ്ങി സർ ക്കാറിന് കൈമാറി. എന്നാൽ, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഫയർ സ്റ്റേഷൻ പഴയ വാടക കെട്ടിടത്തിൽ തന്നെയാണ്.ഹയർ സ്റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയില്ല. കെട്ടിട നിർമാണത്തിനായി സമർപ്പിച്ച പദ്ധതി ഭരണാനുമതി ലഭിക്കാതെ കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *