Your Image Description Your Image Description

കൂറ്റനാട്: കൂറ്റനാട് സ്‌കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കേസെടുത്ത് ത്യത്താല പൊലീസ്. സംഭവുമായി ബന്ധപെട്ട് ഒമ്പത് പേർ പൊലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച വൈകിട്ട് കൂറ്റനാട് മല റോഡിൽ തൃത്താല ഗവൺമെൻ്റ് കോളജിന് സമീപത്തുവച്ച് മേഴത്തൂർ, കുമരനെല്ലൂർ സ്‌കൂളുകളിലെ കുട്ടികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു ഏറ്റുമുട്ടലിനിടെ വയറ്റിൽ കുത്തേറ്റ വിദ്യാർഥിയും തലക്കടിയേറ്റ വിദ്യാർഥിയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ വർഷമാണ് കുമരനെല്ലൂർ ഹൈസ്‌കുളിന് തൊട്ടുള്ള ബാറ്ററികട നടത്തിപ്പുകാരനടങ്ങുന്ന സംഘത്തിൽ നിന്ന് എം.ഡി.എം.എ അടക്കം പിടികൂടിയത്. നേരത്തെ, സമൂഹമാധ്യമങ്ങളിൽ പരസ്പരം കളിയാക്കി റീൽസ് ഇട്ടതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും അത് പരിഹരിക്കാനായി നടത്തിയ ചർച്ചക്കിടെയാണ് ശനിയാഴ്ച സംഘർഷമുണ്ടായത്. സംഭവ ദിവസം തന്നെ മൂന്നു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മറ്റ് ആറു പേർ കൂടി പിടിയിലാകുന്നത്. രണ്ട് സ്റ്റേഷനുകളുടെ അതിർത്തി പങ്കിടുന്നതിനാലാണ് ആദ്യം ചാലിശ്ശേരിയിലേക്കും പിന്നീട് തൃത്താലയിലേക്കും കേസ് മാറ്റിയത്.തൃത്താല എസ്.എച്ച്.ഒയുടെ നേത്യത്വത്തിലാണ് എഫ്.ഐ.ആർ തയാറാക്കി കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാവാത്തതിനാൽ പ്രതിസ്ഥാനത്തുള്ളവരെ പാലിശ്ശേരിയിലെ കുട്ടികളുടെ തടവറയിലാണ് പാർപ്പിച്ചിട്ടുള്ളത്. പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കും. നിരന്തരമുള്ള സംഘർഷങ്ങളും അതിന് വഴിവെക്കുന്ന കുട്ടികളുടെ ലഹരി ഉപയോഗവും അവർക്ക് ലഹരിവസ്‌തുക്കൾ എത്തിക്കുന്ന സംഘങ്ങളെയും കുറിച്ച് പൊലീസ് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *