Your Image Description Your Image Description

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഡി.സി.സി നിർദേശിച്ചത് കെ. മുരളീധരനെയെന്ന് റിപ്പോർട്ട്. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് നിർദേശിച്ച് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ കെ.പി.സി.സി നേതൃത്വത്തിന് കൊടുത്ത കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ, കത്തിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. പലരും സ്ഥാനാർഥികളെ നിർദേശിക്കും അതിൽ നിന്നെല്ലാം കൂടിയാണ് സ്ഥാനാർഥിയെ തീരുമാനിക്കുക. യുവാക്കൾക്കും സ്ത്രീകൾക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മുരളീധരനെ മത്സരിപ്പിക്കാൻ ഡി.സി.സി ഭാരവാഹികൾ ഐകകണ്ഠേനയാണ് തീരുമാനമെടുത്തതെന്നും കത്തിൽ പറയുന്നുണ്ട്. ബി.ജെ.പിയെ തോൽപിക്കാൻ മുരളീധരന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്ന് കത്തിൽ പറയുന്നുണ്ട്.രണ്ട് പേജുള്ള കത്തിൻ്റെ ഒരു ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തും രാഹുൽ മാങ്കുട്ടത്തിലിന്റെ പേര് പറയുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *