Your Image Description Your Image Description

തേഞ്ഞിപ്പലം: ഉന്നത വിദ്യാഭ്യസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നാല് വർഷ ഡിഗ്രി വിദ്യാർത്ഥികളെ കൊള്ളയടിക്കാനും, പരീക്ഷണ ഉപകരണങ്ങളാക്കി മാറ്റാനുമാണ് വാഴ്സിറ്റി അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്‌ത ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി അഭിപ്രായപ്പെട്ടു. നാല് വർഷ ബിരുധ കോഴ്‌സുകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് ഫ്രറ്റേണിറ്റി കാലിക്കറ്റ് സർവ്വകലാശാല മാർച്ച് നടത്തി.അന്യായമായി നടപ്പിലാക്കിയ ഫീസ് വർദ്ധന പിൻവലിക്കുക.പാഠ പുസ്‌തകങ്ങളും, സ്റ്റഡി മെറ്റീരിയലുകളും പ്രസിദ്ധീകരിച്ച ശേഷം മാത്രം പരീക്ഷ നടത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റി മാർച്ച്,ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, സംസ്ഥാന കമ്മിറ്റിയംഗം വി.ടി.എസ്.ഉമർ തങ്ങൾ വവിവിധ കോളേജുകളിലെ യൂണിയൻ, യൂണിറ്റ് ഭാരവാഹികൾ അഭിവാദ്യപ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി ഫായിസ് എലാങ്കോട് സ്വഗതവും സമരസമിതി കൺവീനർ അൽതാഫ് ശാന്തപുരം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *