Your Image Description Your Image Description

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽപ്പെടുത്തി 730 വീടുകൾ അനുവദിച്ചു. ഇതിൽ 182 വീടുകൾ പട്ടികജാതി-പട്ടികവർഗത്തിനുള്ളതാണ്. സംസ്ഥാന സർക്കാറിൻ്റെ ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തിയാണ് വീടുകൾ നിർമിക്കുന്നത്.നാല് പഞ്ചായത്തുകളിലായി 182കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന കൂരയിൽ ജീവിതം തള്ളിനീക്കുന്നത്. ഓരോ വീടിനും നാല്ലക്ഷം രൂപ വീതം നൽകും. ഇതിൽ 72,000 രൂപ വീതമാണ് കേന്ദ്രസർക്കാർ വഹിക്കുക. ബാക്കി ത്രിതല പഞ്ചായത്തുകൾ നൽകണം. ഇടുക്കി ബ്ലോക്കു പഞ്ചായത്തിനു കീഴിലെ ഓരോ പഞ്ചായത്തിലും പട്ടി കജാതി-പട്ടികവർഗമുൾപ്പെടെ അനുവദിച്ച വീടുകൾ ഏറ്റവും കൂടുതൽ വാഴത്തോപ്പ് പഞ്ചായത്തിലാണ്- 243. അറക്കുളം-155, ഇടുക്കി കഞ്ഞിക്കുഴി-112, കാമാക്ഷി-68, മരിയാപുരം-69, വാത്തിക്കുടി-83 എന്നിങ്ങനെ. ജില്ല ഭരണകൂടത്തിന്റെ മുക്കിനു താഴെ വാഴത്തോപ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് വീടില്ലാത്തത്. ഇവിടെ 109 വീടുകൾ നൽകും. അറക്കുളം പഞ്ചായത്തിൽ 56, കഞ്ഞിക്കുഴി പഞ്ചായത്തിൽ 14 എന്നിങ്ങനെയും വീട് നൽകും.

Leave a Reply

Your email address will not be published. Required fields are marked *