Your Image Description Your Image Description

പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എയിലും വിമതസ്വരം. ബി.ഡി.ജെ.എസ് ജില്ല കമ്മിറ്റിയംഗം എസ്. സതീശ് നാമനിർദേശ പത്രിക നൽകി. ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ വേണം പരിഗണിക്കാനെന്ന് തുടക്കം മുതൽക്കേ ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അവഗണിച്ചുകൊണ്ട് ഈഴവ സമുദായത്തിനു പുറത്തുള്ള നേതാവായ സി. കൃഷ്‌ണകുമാറിനെ മത്സരിക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. കൃഷ്ണകുമാർ സ്ഥാനാർഥിയായതോടെ നിരാശയിലായ ശോഭാ സുരേന്ദ്രൻ പക്ഷം ഒരുവശത്ത് എൻ.ഡി.എക്ക് തലവേദനയായി നിൽക്കവെയാണ് വിമത സ്ഥാനാർഥി കൂടി രംഗത്തെത്തിയത്. ഈഴവ വിഭാഗത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് പത്രിക നൽകിയതെന്ന് സതീശ് പറഞ്ഞു.അതേസമയം, പാലക്കാട് കോൺഗ്രസ് വിമതനായി പത്രിക നൽകിയ പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് ഇന്ന് നാമനിർദേശം പിൻവലിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിന്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിൻ്റെ നടപടി. തെരഞ്ഞെടുപ്പിൽ സരിന് പിന്തുണ നൽകുമെന്ന് ഷാനിബ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *