Your Image Description Your Image Description

പാലക്കാട്: പി. സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്ഥാനാർഥിയുടെ പിൻമാറ്റം. തനിക്ക് ലഭിക്കുന്ന മതേതരവോട്ടുകൾ ഭിന്നിക്കരുതെന്ന് കരുതിയാണ് സ്ഥാനാർഥിത്വം പിൻവലിച്ചതെന്ന് ഷാനിബ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥി ഷാനിബ് പിൻമാറി.കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാർട്ടിവിട്ടത്. ഇതിൽ സരിൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഷാനിബ് പൂർണ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. പി. സരിൻ നേരത്തേ അഭ്യർഥിച്ചിരുന്നു. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു.എന്നാൽ വെള്ളിയാഴ്‌ച നാടകീയമായി മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി. സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും എ.കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *