Your Image Description Your Image Description

കോഴിക്കോട്: ഹോസ്റ്റലുകളിൽ മോശം ഭക്ഷണം ലഭിക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 149 സ്ഥാപനങ്ങൾ പരിശോധിച്ച് ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി. ലൈസൻസ് ഇല്ലാത്ത ആറു ഹോസ്റ്റലുകളിൽ പ്രവർത്തനം നിർത്തിവെക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം നോട്ടീസ്. മാനദണ്ഡങ്ങൾ പാലിക്കാത്ത 13 സ്ഥാപനങ്ങൾക്ക് പിഴയടക്കാനും നിർദേശം നൽകി. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. ചെറിയ ന്യൂനത കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിന് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ നിയമപ്രകാരം സുരക്ഷ ലൈസൻസ് രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷണസാധനങ്ങൾ ഉൽപാദിപ്പിക്കാനോ വിതരണം ചെയ്യാനോ പാടില്ല.ലൈസൻസ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് 10 ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഹോസ്റ്റലുകൾ നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കുന്നതോടൊപ്പം വെള്ളം ടെസ്റ്റ് ചെയ്ത് ഗുണനി ലവാരം ഉറപ്പാക്കി റിപ്പോർട്ട് സൂക്ഷിക്കണം. ഹോസ്റ്റലുകളിൽ ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം.കൂടാതെ ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കേണ്ടതും ഭക്ഷ്യവസ്തുക്കൾ പരമാവധി ചൂടോടെ നൽകേണ്ടതുമാണ്. പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *