Your Image Description Your Image Description

നെടുങ്കണ്ടം: ആധിപത്യം ഒരിക്കൽ കൂടി ഉരുക്കിൽ വാർത്തെടുത്ത് 17-ാമത് ഇടുക്കി റവന്യു ജില്ല സ്‌കൂൾ കായികമേളയിൽ കട്ടപ്പന ഉപജില്ല ചാമ്പ്യന്മാരായി.ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കായ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്നു ദിവസമായി നടന്ന മേളയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കട്ടപ്പന മുന്നേറിയത്. 42 സ്വർണവും 47 വെള്ളിയും 26 വെങ്കലവും അടക്കം 420 പോയൻ്റുമായാണ് കട്ടപ്പന മുന്നിലെത്തിയത്. 28 സ്വർണവും 25 വെള്ളിയും 25 വെങ്കലവും അടക്കം 267 പോയൻ്റുമായി അടിമാലി രണ്ടാമതെത്തി. ആറ് സ്വർണവും 14 വെ ള്ളിയും 14 വെങ്കലവും അടക്കം 92 പോയൻ്റുമായാണ് നെടുങ്കണ്ടം മൂന്നാം സ്ഥാനത്തിന് അർഹരായത്.127 പോയന്റ് നേടിയ സി.എച്ച്.എസ് കാൽവരിമൗണ്ടും 106 പോയൻ്റ് നേടിയ സെന്റ് തോമസ് എച്ച്.എസ് എസ് ഇരട്ടയാറുമാണ് കട്ടപ്പനയുടെ സഞ്ചി നിറച്ചത്. 94 പോയൻ്റ് നേടിയ എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റിയുടെ ബലത്തിലാണ് അടിമാലി രണ്ടാമത് എത്തിയത്.കായിക മേളയുടെ സമാപന സമ്മേളനം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രീമി ലാലിച്ചൻ അധ്യക്ഷത വഹിച്ചു. ഗവ. വൊക്കേഷനൽ ഹയർ സെ ക്കൻഡറി സ്കൂൾ എച്ച്.എം. ആസഫലി പട്ടർകടവൻ, എ. ഇ. ഒ സുരേഷ് കുമാർ, പ്രോഗ്രാം കമ്മറ്റി കൺ വീനർ ഫ്രാൻസീസ് ഇ.ജെ, പബ്ലിസിറ്റി കൺവീനർ ബിജു ജോർജ്, നെടുങ്കണ്ടം ഗവ: സ്‌കൂൾ എച്ച്.എം. ല്ലി ചന്ദ്രൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ വൈ. പ്രസിഡൻ്റ് എം. സുകുമാരൻ, ഷിബു ചെരികുന്നേൽ, ഗവ: സ്‌കൂൾ ലാബ് അസിസ്റ്റൻ്റ് ബെന്നി തോമസ്, കെ.പി.എസ്.ടി എ ജില്ല പ്രസിഡൻറ് ആറ്റ്ലി വി.കെ, തുട ങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി ഇടുക്കി ഡി.സി.ഇ. യും പ്രോഗ്രാം ജനറൽ കൺവീനറു മായ ഷാജി. എസ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *