Your Image Description Your Image Description

പത്തനംതിട്ട (കോന്നി): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം 1200 വൃശ്ചികം 1 മുതൽ മകരം 1 വരെ (2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ) ആദി ദ്രാവിഡ നാഗ ഗോത്ര കാവ് ആചാര അനുഷ്‌ടാനത്തോടെ നടക്കും.എല്ലാ ദിവസവും വിശേഷാൽ 41 തൃപ്പടി പൂജ, 999 മലക്കൊടി പൂജയും മലവില്ല് പൂജയും സമർപ്പിച്ച് നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും.ചിറപ്പ് മഹോത്സവത്തിൻ്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്, പൊങ്കാല, മലയ്ക്ക് കരിക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അടയ്ക്കാപ്പറ, നാളികേരപ്പറ, അരിപ്പറ, അവൽപ്പറ, മലർപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും.വൃശ്ചികം ഒന്നാം തീയതി രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, കാവ് ആചാരത്തോടെ താംബൂല സമർപ്പണം, കളരിയിൽ കളരി വിളക്ക് തെളിയിച്ച് മലയ്ക്ക് കരിക്ക് പടേനി. നവാഭിഷേക പൂജ, ഭൂമി പൂജ, വ്യക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, 8.30 ന് വാനര ഊട്ട്, മീനുട്ട്, ആനയൂട്ട്, ഉപ സ്വരൂപ ഊട്ട്, 9 മണിയ്ക്ക് പ്രഭാത വന്ദനം പൂജ, തുടർന്ന് 999 മലക്കൊടി എഴുന്നള്ളിച്ച് ഇരുത്തും. എല്ലാ ദിവസവും മലക്കൊടി ദർശനം ഉണ്ടാകും.ഉച്ചയ്ക്ക് നിവേദ്യ പൂജയും വൈകിട്ട് 6 മണിയ്ക്ക് 41 തൃപ്പടി പൂജയും 6.30 ന് സന്ധ്യാ വന്ദനത്തോടെ ദീപാരാധനയും ദീപക്കാഴ്ച‌യും എന്നിവ നടക്കുമെന്ന് കാവ് പ്രസിഡൻ്റ് അഡ്വ സി വി ശാന്തകുമാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *