Your Image Description Your Image Description

കോട്ടയം: വിലയ തോതിൽ വേമ്പനാട്ടുകായലിൽ നിന്നു കൊഞ്ച് ലഭിക്കാൻ തുടങ്ങിയതോടെ കുമരകത്ത് താരമായി കൊഞ്ച്. വില കുറയുകയും ചെയ്തു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1000 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 100 രൂപ കുറഞ്ഞു.വീട്ടാവശ്യങ്ങൾക്കുള്ളതിനു കിലോക്ക് 300-400 രൂപക്ക് വരെ ലഭിക്കുന്നുണ്ട്. മുൻപു 500-600 രൂപ വരെ വിറ്റിരുന്ന കൊഞ്ചാണ് ഇപ്പോൾ 300 രൂപയിലേക്ക് എത്തിയത്.വേമ്പനാട്ട് കായലിൽനിന്ന് വലിയ തോതിൽ കൊഞ്ച് ലഭിക്കാൻ തുടങ്ങിയതാണു വില ഇടിയാൻ കാരണം. കൊഞ്ച് സുലഭമായതോടെ കൂടുതൽ തൊഴിലാളികൾ കൊഞ്ചു പിടിക്കുന്നതിലേക്കു തിരിഞ്ഞിരുന്നു. നീർകാക്കകൾ വലിയതോതിൽ കൊഞ്ചിൻ കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് പതിവാണ്. ഇതിനിടയിലും ഇത്തവണ ലഭ്യത ഉയർന്നത് മത്സ്യത്തൊഴിലാളികൾക്കും ആഹ്ലാദം പകരുന്നുണ്ട്.കൊഞ്ചിന് വില കുറഞ്ഞിട്ടും ലഭ്യതക്കുറവുമൂലം കരിമീൻ വില കുതിക്കുകയാണ്. കുമരകത്ത് എ പ്ലസ് കരിമീനിന്റെ വില 550 പിന്നിട്ടു.

Leave a Reply

Your email address will not be published. Required fields are marked *