Your Image Description Your Image Description

പാലാ 21-ാമത് കോട്ടയം റവന്യൂജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിന് നാളെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കൊടിയേറുമ്പോൾ മേളയിലെ സൂപ്പർതാരമായി ജുവൽ തോമസ് എത്തും..23 മുതൽ 25 വരെ തീയതികളിൽ നടക്കുന്ന ജില്ലാ സ്‌കൂൾ ഒളിമ്പിക്സിൽ 99 ഇനങ്ങളിലായി 13 സബ് ജില്ലയിൽ നിന്നും 2200 കായികതാരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സ്പോട്‌സ് കോ-ഓർഡിനേറ്റർ ബിജു ആന്റണി, സെക്രട്ടറി എബി ചാക്കോ, പബ്ലിസിറ്റി കൺവീനർ റെന്നി സെബാസ്റ്റ്യൻ, ജോബി വർഗീസ് കുളത്തറ, രാജേഷ് ആർ. എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.നാളെ രാവിലെ 9.30 ന് മാണി സി. കാപ്പൻ എം.എൽ.എ. പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്യും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിക്കും. 25 ന് വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. സമ്മാനദാനം നിർവ്വഹിക്കുംപാലാ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലീന സണ്ണി അധ്യക്ഷത വഹിക്കും. വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് നവംബർ 4 മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുക്കാം. കഴിഞ്ഞ വർഷം റാഞ്ചിയിൽ നടന്ന സ്‌കൂൾ മീറ്റിൽ ഹൈജംപിൽ ദേശീയ റിക്കാർഡ് തിരുത്തിയാണ് ജൂവൽ തോമസ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ മത്സരിക്കാനിറങ്ങുന്നത്.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയിലെ ഏക ദേശീയ താരമാണ് മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ളിലെ ജൂവൽ തോമസ്. ഹൈറേഞ്ച് അക്കാദമിയിലെ സന്തോഷ് ജോർജ്ജാണ് ജൂവൽ തോമസിന്റെ കായികാധ്യാപകൻ മുമ്പ് പാലാ ജംപ്സ് അക്കാഡമിയിലെ അജിമോന്റെ കീഴിലായിരുന്നു ജൂവലിന്റെ പരിശീലനം.

Leave a Reply

Your email address will not be published. Required fields are marked *