Your Image Description Your Image Description

ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിൽ പച്ചക്കറികൾ മാത്രമല്ല സൂര്യകാന്തി പൂക്കളും സമ്യദ്ധമായി വളരുമെന്ന് തെളിയിച്ചിരിക്കുകയാണ് കർഷകനായ ശിവകുമാർ.സൂര്യകാന്തി പൂക്കളുടെ ഭംഗിയാസ്വദിക്കാൻ നിരവധി സഞ്ചാരികളും ശിവകുമാറിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നുണ്ട്. കൂടുതൽ കർഷകർ സൂര്യകാന്തി കൃഷിയിലേക്ക്തിരിഞ്ഞാൽ സഞ്ചാരികളെ അധികമായി കൃഷിയിടങ്ങളിലേക്ക് ആകർഷിക്കാമെന്ന് ശിവകുമാർ പറയുന്നു. പച്ചക്കറികൾക്കും പഴവർഗ്ഗങ്ങൾക്കും ഒപ്പം സൂര്യകാന്തി പൂക്കളും വട്ടവടക്കിപ്പോൾ കൂടുതൽ ഭംഗി നൽകുന്നുണ്ട്. ക്യാരറ്റും ക്യാബേജുമെല്ലാം സമൃദ്ധമായി വിളയുന്ന മണ്ണാണ് വട്ടവടയിലേത് ശീതകാല പച്ചക്കറികളുടെ വിളനിലം.തട്ടുതട്ടായി കൃഷിയിടങ്ങൾ ഒരുക്കിയിട്ടുള്ള വട്ടവടയുടെ ഭൂപ്രകൃതി ഏറെ മനോഹരമാണ്. ഈ കാഴ്ച്ചകൾ കണ്ട് വട്ടവടയുടെ കുളിരാശ്വദിച്ച് മടങ്ങാനാണ് സഞ്ചാരികൾ വട്ടവടയിലേക്കെത്തുന്നത്. എന്നാൽ വട്ടവടയിലെ കർഷകനായ ശിവകുമാറിന്റെ കൃഷിയിടത്തിൽ ശീതകാല പച്ചക്കറികളും സ്ട്രോബറിയും മാത്രമല്ല സൂര്യകാന്തി പൂക്കളും അഴക് വിരിയിച്ച് നിൽക്കുന്ന കാഴ്ച്ച ആരെയും ആകർഷിക്കുന്നതാണ്.താൻ പരീക്ഷണാടിസ്ഥാനത്തിൽ വിത്തിറക്കിയ സൂര്യകാന്തിച്ചെടികളാണ് പൂവിട്ട് മനോഹരമായി നിൽക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. നിരനിരയായി പൂവിട്ടു നിൽക്കുന്ന വലിപ്പമേറിയ സൂര്യകാന്തിച്ചെടികൾ സഞ്ചാരികളെആകർഷിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *