Your Image Description Your Image Description

കോട്ടയം:വേമ്പനാട്ടുകായലിൻ്റെ മലിനീകരണം മുതൽ കരിമീൻ അപ്രത്യക്ഷമാകാൻ കാരണങ്ങൾ ഏറെയാണ്. ഹൗസ്ബോട്ടുകളുടെയും കരീമിനിൻ്റെയും പേരിൽ അറിയപ്പെട്ടിരുന്ന കുമരകത്ത് കരിമീൻ ഇപ്പോൾ കിട്ടാക്കനില്ല. തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ തുറന്നു കിടക്കുന്നതിനാൽ കായൽ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതാണു കരിമീൻ ലഭ്യത കുറയാൻ കാരണമായി തൊഴിലാളികൾ പറയുന്നത്. മഴയെത്തുടർന്ന് കിഴക്കൻ വെള്ളവും വലിയതോതിൽ എത്തുന്നുണ്ട്. ഇതോടൊപ്പം ഏറ്റവും ഗുരുതരമായ പ്രശ്ന‌ം പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം വലിയതോതിൽ വേമ്പനാട്ട് കായലിൽ കലരുന്നതും മീൻ ലഭ്യതയെ ബാധിക്കുന്നുണ്ട്.വൻ തോതിലാണ് ഓരോ വർഷവും പ്ലാസ്റ്റക് മാലിന്യം വേമ്പനാട്ട് കായലിൽ അടിഞ്ഞു കൂടുന്നത്. ഇതു കരിമീനുകളുടെ പ്രജനനത്തെ ഗുരുതരമായി ബാധിക്കുന്നു. ഇതോടൊപ്പം മറ്റു നാടൻ മത്സ്യങ്ങളുടെ അഭാവും പ്രകടമാണ്. കഴിഞ്ഞ 120 വർഷത്തിനുള്ളിൽ വേമ്പനാട്ടകായലിൻ്റെ 43.5 ശതമാനം കായലു ഇല്ലാതായതായാണു പഠനങ്ങൾ പറയുന്നത്. ലഭ്യത കുറഞ്ഞതോടെ കരിമീൻ വിലയിൽ 100 മുതൽ 150 രൂപ വരെ വർധിച്ചു. എ ക്ലാസ് കരിമീനുകൾ നേരത്തെ തന്നെ റിസോർട്ടുകളും ഹൗസ്‌ബോട്ടുകാരും ബുക്കു ചെയ്യുമെന്നതിനാൽ സാധാരണക്കാർക്കു ലഭിക്കാറുമില്ല. നേരത്തെ മൂന്നൂറ് കിലോവരെ കരിമീൻ ലഭിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ 100 കിലോ പോലും കിട്ടാത്ത സ്ഥിതിയാണുള്ളത്.ഇതോടെ കുമരകത്ത് എ പ്ലസ് ഗ്രേഡ് കരിമീനിൻ്റെ വില 550 പിന്നിട്ടു. നേരത്തെ 460- 500 രൂപയായിരുന്നു വില. തൊട്ടുതാഴെയുള്ള ഗ്രേഡ് 500 രൂപക്കാണ് കുമരകത്ത ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം വിൽക്കുന്നത്. നേരത്തെ ഇടത്തരം കരിമീൻ 300 രൂപയ്ക്കു വരെ ലഭിച്ചിരുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *