Your Image Description Your Image Description

കോട്ടയം: ശബരിമല തീർഥാടന കാലത്ത് ഭക്ഷ്യ സുരാക്ഷാ വകുപ്പിന് പിടിപ്പതുപണിയാണുള്ളത്. പക്ഷേ ഉദ്യോഗസ്ഥരുടെ കുറവ് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ശബരിമല സീസൺ ആരംഭിക്കാനിരിക്കെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് തിരിച്ചടിയാകുന്നു. നല്ല ഭക്ഷണം നൽകണം, വൃത്തിയുള്ള സാഹചര്യത്തിൽ പാകംചെയ്യുന്നതാണോയെന്ന് പരിശോധിക്കണം, വില അധികമായി ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ കഴിഞ്ഞ തീർഥാടന കാലത്ത് വ്യാപക പരാതി ഉന്നയിച്ചിരുന്നു. ഗുണമേന്മയില്ല, അളവില്ല, തരംകിട്ടിയാൽ തോന്നിയ വില ഈടാക്കും എന്നിങ്ങനെ പരാതികൾ നിരവധിയായിരുന്നു.നിലവിലുള്ള ഉദ്യോഗസ്ഥർ അധിക ചുമതലയോടെയാണ് ജോലിചെയ്യുന്നത് . സ്വന്തം സർക്കിളിലെ 50 ശതമാനം സ്ഥാപനങ്ങളിൽ പോലും പരിശോധന നടത്താനാകാതെ ഉദ്യോഗസ്ഥർ വലയുന്നു.

Leave a Reply

Your email address will not be published. Required fields are marked *