Your Image Description Your Image Description

ചവറ: തേവലക്കര ഇന്ത്യൻ ബാങ്കിലെ ജീവനക്കാരൻ തേവലക്കര പാലക്കൽ തെക്കടത് കിഴക്കതിൽ അജിത്തിനെയാണ് (47) കോയമ്പത്തൂരിൽനിന്ന് പൊലീസ് പിടികൂടിയത്. സ്വർണപ്പണയ വായ്‌പക്കായി എത്തുന്നവരുടെ പേരിൽ മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയോളം രൂപയാണ് കവർന്നത്. ബാങ്കിന്റെ സോണൽ ഓഡിറ്റിനിടയിലാണ് മൂക്കുപണ്ടങ്ങൾവെച്ച് ഒരുകോടിയിൽപരം തുക ഇയാൾ തട്ടിയെടുത്തതായി അറിയുന്നത്. ഓഡിറ്റ് നടക്കുന്നുവെന്ന് അറിഞ്ഞയുടൻ അജിത് ബംഗളൂരുവിലേക്കും രാജസ്ഥാനിലേക്കും കടക്കുകയായിരുന്നു. കഴിഞ്ഞദിവസം കോയമ്പത്തൂരിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ ചവറ തെക്കുംഭാഗം എസ്.എച്ച്.ഒ ശ്രീ കുമാർ, എ.എസ്.ഐ സജിമോൻ, ഉണ്ണി, രഞ്ജിത്, എസ്.സി.പി.ഒ അനീഷ്, വിനീഷ്, രാജീവ് എന്നിവർ അടങ്ങിയ സംഘം കോയമ്പത്തൂർ, വാളയാർ പൊലീസിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് സഹായം ചെയ്‌ത ബാങ്ക് ജീവനക്കാരെയും അടുത്തദിവസം ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *