Your Image Description Your Image Description

മുട്ടം: ലക്ഷക്കണക്കിന് രൂപ മുടക്കിയ പോളിടെക്നിക് ഗ്രൗണ്ട് കാടുകയറി നശിക്കുകയാണ്. മൂന്ന് ഏക്കറോളം ഭൂമിയിൽ വിശാലമായ ഗ്രൗണ്ടാണ് കാടുകയറി നശിക്കുന്നപൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് മതിൽ കെട്ടി അടച്ച് നിയന്ത്രിച്ചു. ഇതോടെ നാട്ടുകാർ അവിടേക്ക് എത്തുന്നതും കുറഞ്ഞു. മിക്ക മാസങ്ങളിലും ക്രിക്കറ്റ്, ഫുട്ബാൾ എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടന്നുവന്നിരുന്നതാണ്. ഇതൊക്കെ മുടങ്ങി. പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ആക്കാൻ ശ്രമം നടത്തിയെങ്കിലും പൊളിടെക്നിക് അധികൃതർ അനുകൂല നിലപാട് സ്വീ കരിച്ചില്ലെന്ന് പറയുന്നു, സ്പോട്സ് കൗൺസിലും ഗ്രൗണ്ട്’പരിപോഷിപ്പിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും അതിനും പൊളിടെക്നിക് അധിക്യതർ അനുമതി നൽകിയില്ല. ഗ്രൗണ്ട് തങ്ങളുടെ കൈയിൽനിന്ന് പോകുമെന്ന ആശങ്കയാണ് ഇതിന് കാരണമത്രെ.എന്നാൽ ഗ്രൗണ്ട് വേണ്ടവിധം സംരക്ഷിക്കാൻ പോളിടെക്‌നിക് അധിക്യതർക്ക് ആകുന്നുമില്ല. പത്തിലധികം കായിക ക്ലബുകളും അതിൻ്റെ പത്തിരട്ടിയിലധികം പ്രമുഖ കായിക താരങ്ങളുമുള്ള മുട്ടത്ത് പൊതുകളിക്കളങ്ങളുടെ അഭാവം വളരെ വലുതാണ്. ഉള്ള കളിക്കളങ്ങൾ എസ്റ്റേറ്റുകളുടെ അധീനതയിലും സ്കൂ‌ളുകളുടെ അധീനതയിലുമാണ്.ത്രിതല പഞ്ചായത്ത് തലത്തിലും സർക്കാർ തലത്തിലും കായിക മത്സരങ്ങൾ നടത്താൻ ഗ്രൗണ്ടില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഈ ദുരവസ്ഥ. പഞ്ചായത്തിൻ്റെയൊ മറ്റോ നേതൃത്വത്തിൽ അവിടെ കായിക മത്സരങ്ങൾ നടത്തണമെങ്കിൽ കാടുകൾ വെട്ടിനീക്കാൻ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ട അവസ്ഥയാണ്. കാടുകൾ വെട്ടിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ഗ്രൗണ്ട് ഉപയോഗപ്രദമാക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *