Your Image Description Your Image Description

അജ്മാൻ: യു.എ.ഇ പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് അവസാനിക്കാൻ 10 ദിവസം മാത്രം അവ ശേഷിക്കെ നാടണയാനാകാതെ നൊമ്പരമായി മലയാളി യുവാവ്. എട്ടര വർഷത്തോളമായി ഇദ്ദേഹം നാട്ടിൽ നിന്ന് എത്തിയിട്ട്.യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് നിലവിൽ വന്നതോടെ പിഴകൂടാതെ നാട്ടിൽ പോകാനായി ഔട്ട് പാസിന് ശ്രമിച്ചപ്പോഴാണ് തനിക്കെതിരെ വാടകയുമായി ബന്ധപ്പെട്ട് കേസുള്ള വിവരം അറിയുന്നത്. തൻ്റെ പേരിലുണ്ടായിരുന്ന താമസസ്ഥലം ഒഴിഞ്ഞപ്പോൾ കെട്ടിട ഉടമക്ക് ക്ലിയറൻസ് നൽകാൻ വിട്ടുപോയതാണ് യുവാവിന് വിനയായത്.കെട്ടിട ഉടമ നൽകിയ കേസ് സംബന്ധിച്ച് അറിഞ്ഞിരുന്നതുമില്ല. വാടകയിനത്തിൽ 31,167 ദിർഹം നൽകാനുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഭീമമായ തുക അടക്കാൻ നിർവാഹമില്ലെന്നതിനാൽ റിയൽ എസ്റ്റേറ്റ് അധിക്യതരുമായി ബന്ധപ്പെട്ടപ്പോൾ തൽക്കാലം 5000 ദിർഹം അടക്കാനും ബാക്കി തുക വിസയുടെ കാര്യങ്ങൾ ശരിയാക്കിയ ശേഷം അടച്ച് തീർക്കാനും സമ്മതിച്ചതായി യുവാവ് പറയുന്നു.പുതിയ വിസയടിച്ച രേഖയും ചെക്ക് ഗാരൻറിയും നൽകണമെന്നതാണ് റിയൽ എസ്റ്റേറ്റ് അധികൃതരുടെ ഡിമാൻഡ്. എന്നാൽ, കേസിൽ ആനുകൂല്യം ലഭിക്കുന്നതിന് ആദ്യം കെട്ടിവെക്കാനുള്ള 5000 ദിർഹം തന്നെ പലരോടായി കടം വാങ്ങിയതാണ്. ഇദ്ദേഹത്തിൻ്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ പരിചയത്തിലുള്ള ഒരു ഗാർമെന്റ്റ്സ് സ്ഥാപനം ഇയാൾക്ക് വിസ നൽകാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും വിസയടിക്കാനുള്ള തുക ഇയാൾതന്നെ കണ്ടെത്തണം എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. മറ്റൊരാളുമായി ചേർന്ന് നടത്തിയിരുന്ന ബിസിനസും നഷ്ടത്തിലായതിനെ തുടർന്ന് നിർത്തേണ്ടിവന്നു.കഴിഞ്ഞ എട്ടു മാസമായി വിസ കാലാവധിയും അവസാനിച്ചിരിക്കുകയാണ്. രോഗികളായ ബാപ്പയും ഉമ്മയും ഒരു പെങ്ങളുമുള്ള കുടുംബത്തിൻ്റെ ഏക അത്താണിയാണ് അവിവാഹിതനായ 29കാരൻ. നിത്യരോഗികളായ മാതാപിതാക്കളെ കണ്ടിട്ട് എട്ടര വർഷത്തോളമായി. 10 ദിവസം മാത്രം ബാക്കിയുള്ള ഈ പൊതുമാപ്പിലെങ്കിലും സുമനസ്സുകളുടെ കാരുണ്യത്തിൽ നാട്ടിലെത്താൻ കഴിയൂമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ ഇദ്ദേഹത്തെ ബന്ധപ്പെടേണ്ട നമ്പർ 0588205246

Leave a Reply

Your email address will not be published. Required fields are marked *