Your Image Description Your Image Description

അകലക്കുന്നം: വളർത്തുകോഴികളെ തുടർച്ചയായി നഷ്‌ടപ്പെട്ടപ്പോൾ തെരുവുനായകളാണ് വില്ലന്മാരെന്ന് കരുതിയെങ്കിലും ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാരും ഞെട്ടി. പെരുമ്പാമ്പ് അതും ഒന്നും രണ്ടുമല്ലെന്നും നാട്ടുകാർ പറയുന്നു.അകലക്കുന്നം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആലുംമൂടിന് സമീപം തുരുത്തിപ്പള്ളി ചിറയിലാണ് പെരുമ്പാമ്പുകൾ ഭീഷണിയാകുന്നത്. ഏകദേശം 18 ഏക്കർ വിസ്തൃതിയുള്ളെന്ന ഈ തണ്ണീർത്തടപ്രദേശം കാട് കയറിക്കിടക്കുകയാണിപ്പോൾ. ഇവിടമാണു പെരുമ്പാമ്പുകളുടെ താവളമായി മാറിയത്. മുൻ വർഷങ്ങളിലെ പ്രളയങ്ങളിൽ ഒഴുകിയെത്തിയ പാമ്പുകൾ പെരുകിയതാകാം കാരണമെന്നു നാട്ടുകാർ പറയുന്നു.അപൂർവയിനം പക്ഷികളുടേയും മറ്റ് ജലജീവികളുടേയും ആവാസ മേഖലയാണു തുരുത്തിപ്പള്ളിച്ചിറ. താമരക്കോഴികൾ, കൊറ്റികൾ, വിവിധ തരം ശുദ്ധജല മത്സ്യങ്ങൾ, പച്ച തവളകൾ എന്നിവയുടെയെക്കെ ആവാസ മേഖലയായിരുന്നു തുരുത്തിപ്പള്ളി ചിറ. പെരുമ്പാമ്പുകൾ പെരുകിയതോടെ ഇത്തരം ജീവികളെ ഇപ്പോൾ അപൂർമായി മാത്രമേ കാണാനുള്ളൂ എന്നു പ്രദേശവാസികൾ പറയുന്നു.പെരുമ്പാമ്പ് ശല്യം മൂലം പ്രദേശത്തെ ക്ഷീരകർഷകരും വലിയ ഭീതിയിലാണ്. പ്രദേശത്ത് കന്നുകാലികളെ മേയ്ക്കുന്നവരും പുല്ലുചെത്തുന്നവരും പെരുമ്പാമ്പ് ശല്യം മൂലം ഇവിടേക്കു വരാതായി. സമീപ പ്രദേശത്തെ റോഡുകളിലും മറ്റും പകൽ സമയത്തും പാമ്പുകളെ കാണുന്നതായി നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *