Your Image Description Your Image Description

ചെറുതോണി: ജില്ല ആസ്ഥാനത്തിനടുത്തുള്ള മണിയാറൻകുടിക്കു സമീപമുള്ള ആദിവാസി കുടുംബങ്ങൾക്കാണ് ഈ ദുർഗതി. ലൈഫ് മിഷൻ പദ്ധതിയിൽ വീട് പണിയാൻ ആദിവാസികൾക്ക് അനുവദിച്ച പണവുമായി കരാറുകാരൻ മുങ്ങിയതോടെ പണി പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ് ജില്ല ആസ്ഥാനത്തെ ആദിവാസി കുടുംബങ്ങൾ. 2021ലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടിക്കു സമീപമുള്ള വട്ടമേട്, പെരുങ്കാല കുടികളിലു ള്ള പതിനഞ്ചോളം ആദിവസി കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചത്.തലചായ്ക്കാനൊരിടം സ്വപ്നംകണ്ട ആദിവാസികൾ പെട്ടെന്ന് വീടുപണിതീർത്തു കിട്ടാൻ ഊരുമൂപ്പനു പണികൾ കരാർ നൽകി. ഒരു വീടിനു ആറുലക്ഷം രൂപ വീതമാണ് അനുവദിച്ചത്. പണി പൂർത്തിയായെന്നു കാണിച്ച് ഇയാൾ ചില രാഷ്ടീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെ അനുവദിച്ച തുക മു ഴുവൻ കൈക്കലാക്കി. എന്നാൽ, വീടുകളുടെ പണി പകുതിപോലും പൂർത്തിയാക്കിയില്ല. ഒന്നുരണ്ടെണ്ണം മേൽക്കുര വാർത്ത് നൽകി. ഒരെണ്ണത്തിൻ്റെ തറ മാത്രമാണ് പണിതത്.മൂന്നുമാസം മുമ്പ് കിട്ടിയ പണവുമായി കരാറുകാരൻ നാടുവിട്ടതോടെ ചിലർ സ്വന്തം കൈയിൽനിന്നും പണം മുടക്കിയും കടം വാങ്ങിയും മേൽക്കൂര കോൺക്രീറ്റ് ചെയ്തു.മുമ്പും ഇത്തരത്തിൽ പണം തട്ടിയെടുത്ത ശേഷം ഇയാൾ വീടുപണി പാതി വഴിയിൽ ഉപേക്ഷിച്ചിട്ടുണ്ടന്ന് ആരോപണമുണ്ട്. കരാറുകാരനെതിരെ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് തട്ടിപ്പി നിരയായവർ.

Leave a Reply

Your email address will not be published. Required fields are marked *