Your Image Description Your Image Description

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരള രാഷ്ട്രീയം ആടിയുലയുകയാണ്. പ്രത്യേകിച്ച് പാലക്കാട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് കോൺഗ്രസ് ആയിരുന്നു. അതിന് പിന്നാലെ തന്നെ വിവാദങ്ങളും കത്തി കയറി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധവുമായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ആയിരുന്ന പി സരിൻ രംഗത്തെത്തിയിരുന്നു. വാർത്താസമ്മേളനം നടത്തിയായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തുടർച്ചയായ രണ്ടാം ദിവസവും വാർത്താസമ്മേളനം വിളിച്ച്‌ പ്രതിപക്ഷ നേതാവിനെതിരെയും ആഞ്ഞടിച്ചതോടുകൂടി സരിനെ കോൺഗ്രസിൽ നിന്നും പുറത്താക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വളരെ സജീവമായിരിക്കും. അതിനായി തന്നെ പ്രത്യേകം ആളുകളെയും അവർ ഏർപ്പെടുത്തിയിരിക്കും. അത് ലഭിക്കുന്ന വോട്ടുകളെ സ്വാധീനിക്കും എന്ന് തന്നെയാണ് സിപിഎം കരുതുന്നത്. അതുകൊണ്ടുതന്നെയാണ് സിപിഎം മാതൃകയിൽ സോഷ്യൽ മീഡിയയിൽ സജീവ ഇടപെടൽ ഉറപ്പാക്കാനായി കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ രൂപീകരിച്ചത്. പാർട്ടി പെട്ടുപോകുന്ന വിഷയങ്ങളിൽ കൃത്യമായ പ്രതിരോധവും എതിരാളികൾക്കെതിരെ ആക്രമണവും ഉറപ്പാക്കുന്ന സിപിഎം സൈബർ കടന്നലുകളുടെ പ്രവർത്തനം മാതൃകയാക്കിയായിരുന്നു തുടക്കം. എന്നാൽ ഒരു ഘട്ടത്തിലും കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ആ ലക്ഷ്യത്തിലേക്ക് എത്തിയില്ല.

ഇപ്പോൾ ഈ സെല്ലിനെ സംബന്ധിച്ച് മറ്റൊരു പരിഹാസമാണ് സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നത്. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായാൽ കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടും എന്നാണ് പരിഹാസം. സെൽ രൂപീകരിച്ചപ്പോൾ ആദ്യം കൺവീനറാക്കിയത് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ആയിരുന്നു. കേരള രാഷ്ട്രീയത്തിലേക്ക് മകനെ അവതരിപ്പിക്കാൻ ആന്റണി തന്നെ മുൻകൈയെടുത്ത് നടത്തിയ നീക്കമായിരുന്നു ഈ നിയമനം. എന്നാൽ അനിൽ ആന്റണി ഒരു ഇംപാക്ടും കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കിയില്ല. ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസിലായതോടെ അച്ഛനേയും അച്ഛന്റെ പാർട്ടിയേയും തളളിപ്പറഞ്ഞ് ബിജെപിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാക്കുകയും ചെയ്തു.
കെപിസിസി പറയുന്നത്. എന്നാൽ തിടുക്കത്തിൽ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിൽ ആയിരുന്നു ആദ്യം കെപിസിസി നേതൃത്വം. പക്ഷെ പാർട്ടിക്കെതിരെ വിമർശനങ്ങൾ തുടരാനാണ് തീരുമാനമെങ്കിൽ നേതൃത്വം നടപടിയിലേക്ക് കടക്കുമെന്നും പറഞ്ഞിരുന്നു. പെട്ടെന്ന് നടപടി എടുത്താൽ വീരപരി വേഷം ലഭിക്കുമെന്ന് നിലയിരുത്തിലാണ് കെപിസിസി തിടുക്കപ്പെട്ട തീരുമാനങ്ങളിലേക്ക് ആദ്യം കടക്കാതിരുന്നത്. പക്ഷെ എല്ലാം ഞെടിയിടയിൽ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കേരളം രാഷ്ട്രീയം കണ്ടത്.

കേരളത്തിലെ കോൺഗ്രസിന്റെ അധപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് എന്നായിരുന്നു ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സരിൻ പറഞ്ഞത്. കോക്കസുകളിലേക്ക് ഒതുക്കി കോൺഗ്രസിനെ ഹൈജാക്ക് ചെയ്തത് സതീശനെന്നും സരിൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *