Your Image Description Your Image Description

കോഴിക്കോട്: വളര്‍ന്നുവരുന്ന ബിസിനസുകളെ ശാക്തീകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ സംരംഭമായ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോളജി കമ്പനിയായ ടാലി സൊല്യൂഷന്‍സുമായി കൈകോര്‍ക്കുന്നു. സാങ്കേതികത വര്‍ധിപ്പിക്കല്‍, നൈപുണ്യം സാധ്യമാക്കല്‍, സാങ്കേതിക പരിശീലനം,  മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ നവീകരണം, സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഇതിനായി സ്റ്റാര്‍ട്ടപ്പ് മിഷനും ടാലിയും ധാരണാപത്രം ഒപ്പുവച്ചു.

പങ്കാളിത്തത്തിന്റെ ഭാഗമായി ഇരുവരും അക്കൗണ്ടിങിലും കമ്പ്‌ലൈന്‍സിലും ഡിജിറ്റല്‍ ഏകീകരണത്തെക്കുറിച്ചുള്ള പരിശീലനവും അവബോധവും വര്‍ദ്ധിപ്പിക്കും. അതോടൊപ്പം വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ ലഭ്യമാക്കും. വിപണന പ്രവണതകള്‍, ഉപഭോക്താക്കളെ നിലനിര്‍ത്തലും ഏറ്റെടുക്കലും, മത്സര വിശകലനം, വളര്‍ച്ചാ തന്ത്രം തയ്യാറാക്കല്‍ തുടങ്ങിയവയ്‌ക്കൊപ്പം മറ്റു വിഷയങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അറിവ് പകരുന്നതിനുമുള്ള യോഗങ്ങളും ധാരണാപത്രത്തിന്റെ ഭാഗമായുണ്ട്.

ടാലി സൊല്യൂഷന്‍സുമായുള്ള സഹകരണം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സുപ്രധാന നീക്കമാണെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു. നൈപുണ്യത്തിലും സാങ്കേതിക പരിശീലനത്തിലും ശ്രദ്ധയൂന്നി  ഡിജിറ്റല്‍ മേഖലയില്‍ വിജയിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകളെ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാലി സൊല്യൂഷന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ജയതി സിങ് പറഞ്ഞു. കേരളത്തില്‍ ഐടി, ആരോഗ്യപരിചരണം, കൃഷി, ക്ലീന്‍ എനര്‍ജി തുടങ്ങിയ മേഖലകളിലായി 6000ലധികം സ്റ്റാര്‍ട്ടപ്പുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *