Your Image Description Your Image Description

സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സ്പോർട്ട് കേരളഫൗണ്ടേഷനുമായി സംയോജിപ്പിച്ചുകൊണ്ട് സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൽ തുടക്കമായി.20 അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. ആറുമാസത്തേക്ക് ഓരോ ആഴ്ചയിലും മൂന്നു മണിക്കൂർ വീതം കരാട്ടെ പരിശീലനം നൽകുന്നത്.ക്ഷമയുളളവരും സ്വയം പ്രതിരോധ ശേഷിയുള്ള വരും ആയിരിക്കുക. ശാക്തീകരണത്തിന്റെ സൂചകങ്ങളിൽ ഒന്നാണ് . ഭരണങ്ങാനം കുടുംബശ്രീ സി ഡി. എസ്. ചെയർപേഴ്സൻ സിന്ധു പ്രദീപ് ന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ജോസൂട്ടി അമ്പലമറ്റം അധ്യക്ഷനായിരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി ഉദ്ഘാടനം ചെയ്തു.ജെൻഡർ ഡി. പി. എം. ഉഷാദേവി വിഷയാവതരണം നടത്തി സ്വയം പ്രതിരോധത്തിൻ്റെ പ്രാധന്യം വിവരിക്കുകയുണ്ടായി. മെമ്പർ മാരായ സുധ ഷാജി, അനുമോൾ, വിനോദ് വേരനാനി എന്നിവർ ആശംസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *