Your Image Description Your Image Description

തൃത്താല: തിരുമിറ്റക്കോട് പഞ്ചായത്ത് മൂന്നാം വാർഡിലെ വീട്ടമ്മയായ ലളിതാ ഭായിയുടെ കമ്മലാണ് ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട അര പവൻ തൂക്കം വരുന്ന ജോഡി സ്വർണ കമ്മൽ ഹരിത കർമസേനയുടെ ഇടപെടൽ മൂലം ഉടമയ്ക്ക് തിരിച്ചു കിട്ടി. ഇക്കാര്യം വാർഡ് മെമ്പർ ജീന സേനാംഗങ്ങളെയും അറിയിച്ചിരുന്നു.മൂന്നാം വാർഡ് ഹരിത കർമ്മസേന പ്രവർത്തകരായ പി.പി. കാർത്യായനി, പി.യു. കാർത്യായനി എന്നിവർ ശേഖരിച്ച മാലിന്യം തരം തിരിക്കുമ്പോൾ കമ്മൽ കണ്ടെത്തുകയും ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയും ചെയ്തു.തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുഹറയുടെ സാന്നിധ്യത്തിൽ കമ്മൽ ഉടമക്ക് തിരിച്ചുനൽകി. സത്യസന്ധത കാണിച്ച ഹരിത കർമസേനാംഗങ്ങളെ പ്രസിഡൻ്റ് ടി. സുഹ്റ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *