Your Image Description Your Image Description

മുണ്ടക്കയം: മലയോരത്തെ തകർത്ത ദുരന്തത്തിന് മുന്ന് വയസ്സ് തികയുമ്പോഴും പരിഹാരമില്ലാതെ പരാതി കൾ.2021 ഒക്ടോബർ 16 ന് കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി, കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തിലെ ചാത്തൻപ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിലായാണ് 23 പേരുടെ ജീവൻ അപഹരിച്ച ഉരുൾപൊട്ടൽ ഇപ്പോഴും നാടിൻ്റെ ദുഃഖമായി അവശേഷിക്കുകയാണ്. .രണ്ടായിരത്തോളം വീടുകൾ പൂർണമായി നഷ്ടപ്പെട്ട മഹാദുരന്തത്തിൽ ഏക്കറുകണക്കിന് കൃഷിയിടങ്ങൾ ഒഴുകിപ്പോയി. ഉരുൾപൊട്ടലുണ്ടായ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിക്കാരുടെ ദുരിതം ഒഴിയുന്നില്ല ഉരുൾപൊട്ടലു ണ്ടായ പ്രദേശത്തോട് ചേർന്നുള്ള ഭാഗങ്ങളും അപകടമേഖലയിൽ ആയതിനാൽ ഈ ഭാഗത്തെ മുഴുവർ കുടുംബങ്ങളും ഒഴിയണമെന്ന് കലക്ർ ഉത്തരവിറക്കി.മേഖലയിലെ നാൽപതോളം കുടുംബങ്ങൾ മാറി താമസിക്കണമെന്ന് ജില്ല ഭരണകൂടം കർശനനിർദേശം ന ൽകിയതതോടെ കാലങ്ങളായുള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ഇവർ താമസം മാറ്റി. ജില്ലക്ക് പുറത്ത് വാട കക്കും ബന്ധുവീടുകളിലും താമസം മാറ്റിയ പലർക്കും പ്രതിസന്ധികളിൽനിന്ന് കരകേറാനായിട്ടില്ല. ദുരന്ത കാലത്ത് സ്ഥലത്തെത്തിയ സ്ഥലം എം.എൽ.എ പ്രദേശത്തു നിന്നും താമസം മാറ്റുന്നതിൽ വിഷമിക്കേണ്ട ന്നും മറ്റൊരിടത്ത് സ്ഥലം വാങ്ങി പുതിയ താമസസൗകര്യമൊരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എല്ലാം വാ ക്കുകളിൽ മാത്രം ഒതുങ്ങുന്നു.ദുരിതക്കാഴ്‌ചയായി കൊക്കയാർ പ്രളയനാടിനെ പുനർനിർമിക്കുമെന്ന അധികൃതരുടെ വാഗ്ദാനങ്ങളെല്ലാം വാക്കുകളായി നിലനിൽക്കുന്നു. 2021ലെ പ്രളയത്തിൽ ഭൂമിയും വീടുകളും ഭാഗീകമായി നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ അധികാരി കളുടെ കനിവിനായി കാത്തിരിപ്പു തുടരുകയാണ് വീട് ഭാഗീകമായി തകർന്നവർ നിരവധി പേർ ആനുകൂല്യ ത്തിനു അപേക്ഷ നൽകിയും പ്രയോജനപ്പെടാതെ വന്നപ്പോൾ അദാലത്തുകളിൽ പങ്കെടുത്തും നടന്നും വ ർഷങ്ങൾ കടന്നുപോയതല്ലാതെ ഇതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല.പഞ്ചായത്തിലെ ചെറുതും വലുതുമായ നിരവധി കൃഷിഭൂമികൾ പ്രളയത്തിൽ ഒഴുകിയിട്ടും കൃഷി വകുപ്പ് അപേക്ഷ സ്വീകരിച്ചതല്ലാതെ യാതൊന്നും കർഷകർക്കു നൽകിയില്ല.ഈ ആവശ്യവുമായി ജില്ല കേന്ദ്രമായ ഇടുക്കിയിൽ നിരവധി തവണപോയി സങ്കടം അറിയിച്ചെങ്കിലും കേ ന്ദ്രവും കേരളവും തരുമെന്നു പറഞ്ഞ് മടങ്ങേണ്ടി വന്നവർ നിരവധി പേരാണ്. ഇതു സംബന്ധിച്ചു കൃഷി ഭ വനിൽപോലും വ്യക്തയില്ലാത്ത സാഹചര്യമാണുള്ളത്.പ്രളയത്തിലും ഉരുൾപൊട്ടലിലുമായി മേഖലയിൽ 42 പാലങ്ങളാണ് തകർന്നത്. എന്നാൽ, നാലാം വർഷ ത്തേക്ക് കടക്കുമ്പോഴും നിർമാണം പൂർത്തിയായത് ഒന്നു മാത്രം. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പി ക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം മൂന്നാം വർഷം ഫണ്ട് അനുവദിച്ച് നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോൾ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുകയാണ്.ഇവിടെ താൽകാലികമായി നിർമിച്ച നടപ്പാലം കൂടി നിർമാണത്തിൻ്റെ പേരിൽ പൊളിച്ചുനീക്കിയത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പിന്നീട് നാട്ടുകാർ ഒത്തുചേർന്നു പുതിയ നടപ്പാലം നിർമിക്കുകയായിരുന്നു. വ ലേന്ത പാലം പൊളിച്ചു നിക്കി പുതിയ പാലമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും കരാറുകാരൻ ഉപേക്ഷി ച്ച മട്ടാണ്. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി കമ്യൂണിറ്റിഹാൾ പടി പാലത്തിന് ജില്ല പഞ്ചായത്ത് ഫ ണ്ട് അനുവദിച്ചെന്ന പ്രഖ്യാപനം നടത്തിയിട്ട് ആറുമാസം പിന്നിട്ടുവെങ്കിലും തുടർ നടപടിയുമുണ്ടായിട്ടില്ല. കൊക്കയാർ പാലത്തിൻ്റെ നിർമാണോദ്‌ഘാടനം നടത്തിയെങ്കിലും ഒരു ഇഞ്ച് പോലും മുന്നോട്ടുപോയിട്ടില്ല.ഇവിടെ നാട്ടുകാർ നിർമിച്ച താൽകാലിക പാലത്തിലൂടെയാണ് സ്‌കൂൾ കുട്ടികൾ അടക്കം യാത്രചെയ്യുന്ന ത്. മറ്റ് പല പാലങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കുട്ടിക്കൽ പഞ്ചായത്തിലെ മ്ലാക്കര പാലത്തിന്റെ നിർമാണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *