Your Image Description Your Image Description

കോട്ടയം: വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നഷ്ടത്തിൽ നിന്നും രക്ഷയില്ല.2023 -24 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം 33 സ്ഥാപനങ്ങൾ നഷ്ടത്തിലും 19 എണ്ണം, പ്രവർത്തന ലാഭത്തിലുമാണ്. സെയിൽ എസ്.സി.എൽ കേരള ലിമിറ്റഡാകട്ടേ കാനറ ബാങ്കിലെ തിരിച്ചടവ് മുടിങ്ങി നിയമ നടപടികൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്. യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനം മാത്രമാണ് എൽ.ഡി.എഫ് സർക്കാരിന് പ്രവർത്തന ലാഭത്തിലേക്കു കൊണ്ടുവരാൻ സാധിച്ചത്.സംസ്ഥാനത്ത് വ്യവസായ വകുപ്പിൻ്റെ അധീനതയിൽ കേരള റബർ ലിമിറ്റഡ് ആരംഭിക്കുകയും കൂടാതെ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്‌സ് ലിമിറ്റഡ് എന്നപേരിലും ഭെൽ ഇ.എം.എലിനെ കെൽ ഇ.എം.എൽ എന്നപേരിലും ഏറ്റെടുത്തിട്ടുണ്ട്.ഇവയുടെ പ്രവർത്തങ്ങൾ ആരംഭിച്ചിട്ടുള്ളൂ എന്നതിനാൽ ലാഭത്തിലായില്ലെന്നും വ്യവസായ വകുപ്പ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *