Your Image Description Your Image Description

തൃക്കോതമംഗലത്ത് കേരള ആർട്‌സ് അക്കാഡമിയുടെ വിജയദശമി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ .ഉമ്മൻചാണ്ടി ട്രസ്റ്റിന് ലഭിച്ച സ്ഥലത്തായിരിക്കും അക്കാദമി നിലവിൽ വരുക.കനേഡിയൻ സ്ഥാപനവുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയതായി അദ്ദേഹം പറഞ്ഞു.ഏ ഐ കാലഘട്ടത്തിലെ കുട്ടികളെ നേരായ വഴിയിലേയ്ക്ക് നയിക്കുക ഏറെ പ്രയാസകരമായ കാര്യമാണ്. കേരള ആർട്സ് അക്കാഡമി ഇക്കാര്യത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണ്. നിരവധി കലാകാരന്മാരെ സൃഷ്ടിക്കുന്നതിനൊപ്പം മയക്കുമരുന്നുപോലുള്ള വിപത്തിനെതിരായബോധവൽക്കരണപദ്ധതികളും ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത് മാതൃകാപരമാണ് – ചാണ്ടി ഉമ്മൻ പറഞ്ഞു. ഫുട്ബോളിനു പുറമെ മറ്റ് ചില കായിക ഇനങ്ങൽ കൂടി ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കാലാ കായിക രംഗത്ത് മുകവുള്ളവരുടെ നിരയെ സൃഷ്ടിക്കുക എന്നതാണ് ഒരു നാടിൻ്റെ പുരോഗതിയുടെ അടിസ്ഥാനമായി വേണ്ടത്.വിവിധ മേഖലയിൽ വിജയം വരിച്ച കുട്ടികൾക്കുള്ള പുരസക്കാരവും അദ്ദേഹം വിതരണം ചെയ്‌തു. യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനാധിപൻതോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കലാകാരന്മാരെ നാടിൻ്റെ നന്മയുടെ പ്രതീകമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അക്കാഡമി ഡയറക്ട‌ർ സുനിൽ പാറക്കാട് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ സ്വപ്‌പ്ന സുനിൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *