Your Image Description Your Image Description

നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞകുഴിയിൽ അജീഷ് (28 ) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാൽവഴുതി പടുതാക്കുളത്തിൽ വീഴുകയായിരുന്നു. ഈ സമയം സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നില്ല.പിന്നീട് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് കുളത്തിൽ വീണുകിടക്കുന്ന അജീഷിനെ കണ്ടത്.ഉടൻതന്നെ പ്രേദേശവാസികൾ ചേർന്ന് അജീഷിനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.നെടുങ്കണ്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ അശ്വതി ,ഒന്നരവയസുള്ള ഏക മകൻ യാദവ് ,മാതാപിതാക്കൾ ബിനോയ്, സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *