Your Image Description Your Image Description

ബലാത്സം​ഗ ശ്രമം പരാജയപ്പെട്ടതിന്റെ അമർഷത്തിൽ ആറ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി വാച്ച്മാൻ. ഉത്തർപ്രദേശിലെ ആ​ഗ്ര ജില്ലയിലെ എത്മദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ വാച്ച്മാനായ രാജ്‌വീർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ നിന്ന് സ്വകാര്യ കൃഷി ഭൂമിയിലെ വിളകൾ സംരക്ഷിക്കുകയാണ് പ്രതിയുടെ തൊഴിൽ. പ്രതിയായ രാജ്‌വീർ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ഇയാൾ കല്ലുകൊണ്ട് കുട്ടിയുടെ തലയിലടിച്ച ശേഷം വാട്ടർ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *