Your Image Description Your Image Description

ശൂരനാട് : ശാസ്താംകോട്ടയിൽ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.എക്സൈസ് റേഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ ശൂരനാട് തെക്ക് കണിയാം കടവിൽ നിന്നുമാണ് സാധങ്ങൾ പിടിച്ചെടുത്തത്.

ചാരായം സുക്ഷിച്ചതിന് കണിയാംകടവ് കണ്ടത്തിൽ വീട്ടിൽ വിശ്വംഭര(67)നെതിരേ എക്സൈസ് കേസെടുത്തു.

റേഞ്ച് ഇൻസ്പെക്ടർ എൻ.അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ ജി.അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജു, നിഷാദ്, സുജിത്കുമാർ, ഗോപകുമാർ, അതുൽകൃഷ്ണൻ, റാസ്മിയ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *