Your Image Description Your Image Description

മലപ്പുറം:ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷിനെയാണ് (37 ) ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.ആലപ്പുഴ യൂട്യൂബ് ചാനലിലെ ജീവനക്കാരൻ ആണെന്നും അഖിലേഷ് ചൈതന്യ എന്നാണ് പേര് എന്നും പരിചയപ്പെടുത്തിയിരുന്നു ഇയാൾ ആര്യവൈദ്യശാല പി ആർ ഓ ഓഫീസിൽ എത്തിയത്. കോട്ടക്കൽ ആര്യവൈദ്യശാലയിൽ അതിക്രമിച്ച കയറുകയും സ്ഥാപനത്തിനെതിരെയുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പരസ്യം നൽകണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. ആര്യവൈദ്യശാലയുടെ സൽപേരിന് കളങ്കം വരുത്തുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തു സ്ഥാപനത്തെക്കുറിച്ച് വീഡിയോ ചെയ്യാനുള്ള ഓർഡറും ഒരു വർഷത്തേക്ക് പരസ്യത്തിന് മൂന്നു ലക്ഷം രൂപയും നൽകണമെന്ന് ആവശ്യപ്പെട്ടു ഇല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.യൂട്യൂബ് ചാനലിൽ പരസ്യം നൽകിയില്ലെങ്കിൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിയിലാണ് വ്ലോഗരെ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *