Your Image Description Your Image Description

കൊല്ലം: കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയുടെ വീട് തകർന്നു. കൊല്ലം അമ്പനാട് എസ്റ്റേറ്റിലെ ലയത്തിലാണ് കാട്ടാനയുടെ ആക്രമണം. തോട്ടം തൊഴിലാളിയായ ശശികുമാറിൻ്റെ വീട് ഇന്നലെ രാത്രിയാണ് കാട്ടാന തകർത്തത്. രാത്രിയിൽ ശശികുമാറും കുടുംബവും വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ വലിയ ശബ്ദം കേട്ട് ഉറക്കമെണീക്കുകയും വീട്ടിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. കാട്ടാന വീടിന്റെ ചുമര് ഇടിച്ചുവീഴ്ത്തി വീട് തകർത്തു. മാത്രമല്ല വീട്ടിനുള്ളിലെ സാധനങ്ങളും നശിപ്പിച്ചു. തലനാരിഴയ്ക്കാണ് ശശികുമാറും കുടുംബവും രക്ഷപ്പെട്ടത്.

ഈ പ്രദേശത്ത് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവാണ്. പകൽസമയത്തും കാട്ടാനകൾ എത്താറുണ്ട്. കാട്ടാന ശല്യം രൂക്ഷമായതിനാൽ ഫെൻസിം​ഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെയും ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെയും ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *