Your Image Description Your Image Description

മുംബൈ: രത്തൻ ടാറ്റയുടെ പ്രീയ വളർത്തു നായ ​ഗോവ ത​ന്റെ യജമാനനെ അവസാനമായി ഒരു നോക്കു കാണാൻ എത്തി. ത​ന്റെ വളർത്തുനായയോട് അ​ഗാധമായ ഒരു ബന്ധം ആസ്വദിച്ചിരുന്ന രത്തൻ ടാറ്റ ത​ന്റെ കോർപറേറ്റ് ആസാഥാനമായ ബോംബെ ഹൗസിലേക്കുള്ള യാത്രയിലാണ് ​ഗോവയെ കണ്ടെത്തിയത്. തനിക്ക് ഒരു പുതുജീവിതവും സമ്മാനിച്ച ത​ന്റെ പ്രീയ യജമാനന് അവൻ അന്ത്യയാത്ര നൽകി.

ഒരിക്കൽ രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ വളർത്തുനായ ഗോവയുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു, ‘ഈ ദീപാവലിക്ക് ദത്തെടുത്ത ബോംബെ ഹൗസ് നായ്ക്കൾക്കൊപ്പം ഹൃദയസ്പർശിയായ കുറച്ച് നിമിഷങ്ങൾ, പ്രത്യേകിച്ച് ഗോവ, എന്‍റെ ഓഫീസ് കൂട്ടാളി.’

രത്തൻ ടാറ്റയും വളർത്തുനായും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിനും അപ്പുറമായിരുന്നു. 2018ൽ ചാൾസ് മൂന്നാമൻ രാജാവിൽ (ചാൾസ് രാജകുമാരൻ) നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് സ്വീകരിക്കാൻ ടാറ്റയെ ക്ഷണിച്ചെങ്കിലും ഗോവക്ക് ഗുരുതര അസുഖം ബാധിച്ചതിനാൽ അവസാന നിമിഷം അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു.

മഴക്കാലത്ത് കാറുകൾക്ക് കീഴിൽ അഭയം തേടുന്ന തെരുവ് നായ്ക്കളുടെയും ഉപേക്ഷിക്കപ്പെട്ട വളർത്തു മൃഗങ്ങളുടെ‍യും ക്ഷേമത്തിലും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ടാറ്റ തൽപരനായിരുന്നു.

വർളിയിലെ ഡോ. ഇ. മോസസ് റോഡിലുള്ള പൊതുശ്മശാനത്തിലാണ് കോടീശ്വരനായ രത്തൻ ടാറ്റയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. പാഴ്സി ആചാരപ്രകാരമായിരുന്നു സംസ്കാരം. ദക്ഷിണ മുംബൈയിലെ നരിമാൻ പോയിന്‍റിലുള്ള നാഷണൽ സെന്‍റർ ഫോർ പെർഫോമിങ് ആർട്സിൽ നടന്ന പൊതുദർശനത്തിന് വെച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽപ്പെട്ട നിരവധി പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *