Your Image Description Your Image Description

പാലക്കാട്:വന്യജീവിവാരാഘോഷം 2024 നോടനുബന്ധിച്ചു ആനയും ഉത്സവങ്ങളും ഏകദിന ശില്പശാല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യവത്കരണ വിഭാഗം പാലക്കാട് വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ സിബിൻ എൻ ടി, സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ പാലക്കാട് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ഡോക്ടർ ഷാഹന ടി യു അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസർ റീജിയണൽ അനിമൽ ഹെൽത്ത് സെൻറർ പാലക്കാട് നടത്തി. എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മംഗലാംകുന്ന് പരമേശ്വരൻ, ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ജില്ലാ സെക്രട്ടറി സി ബാലഗോപാൽ, ആനപ്രേമി സംഘം ജില്ലാ പ്രസിഡൻറ് ഹരിദാസ് മച്ചിങ്ങൽ, ആന തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ ബാസ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ആനയുടെ ആരോഗ്യവും പരിചരണവും എന്ന വിഷയത്തിൽ അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ എബ്രഹാം ക്ലാസ് നയിച്ചു. നാട്ടാന പരിപാലന ചട്ടമെന്ന വിഷയത്തിൽ സോഷ്യൽ ഫോറസ്റ്ററി റേഞ്ച് പാലക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജിയാസ് ജമാലുദ്ദീൻ പരിപാലനം എന്ന വിഷയത്തിൽ ഡിവിഷൻ പാലക്കാട് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവശങ്കരനും ക്ലാസുകൾ നയിച്ചു. ആരോടമസ്ഥർ ആന തൊഴിലാളികൾ ആനപ്പുറം തൊഴിലാളികൾ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ കമ്മിറ്റിക്കാർ ആന പ്രേമികൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു . ചടങ്ങിന് മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ബിനീഷ് കുമാർ ആശംസിച്ചു ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്റ്ററി വിവേക് വി നന്ദി പ്രകാശിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *