Your Image Description Your Image Description

അറക്കുളം ഏലപ്പാറ പഞ്ചായത്തുകളുടെ അതിർത്തിയായ പുള്ളിക്കാനം ഡി സി കോളേജിന്റെ സമീപ പരിസരത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുന്ന മൂലമറ്റം വലിയാറിന്റെ മുകളിൽ ആറ് തുടങ്ങുന്ന ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. നാട്ടുകാർ പരാതിപെട്ടേജിലും പഞ്ചായത്തു അധികൃതരും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല.നിരവധി കുടിവെള്ള പദ്ധതികൾക്കു ഉപയോഗിക്കുന്ന ജലമാണിത്. മൂലമറ്റം കെസ്ഇ ബോർഡിൻറെ മൂലമറ്റത്തെ കോർട്ടേഴ്‌സുകളിലും വലിയാറിൽ നിന്നുമെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്.ഇടാട് ഡാം കെട്ടി അവിടെ നിന്നുമാണ് കോർട്ടേഴ്‌സുകളിലേക്കും മറ്റും വെള്ളമെടുക്കുന്നത്.അന്ത്യം പാറയ്ക്കും ഡിസി കോളേജിനും ഇടയിൽ ആൾതാമസമില്ലാത്ത പ്രദേശം കാടുകയറിയ നിലയിൽ അതിനാൽ വാഹനങ്ങളിൽ മാലിന്യം എത്തിച്ചു തള്ളുകയാണ്. അറവു മാലിന്യം തള്ളുന്നതിനാൽ പ്രദേശത്താകെ ദുർഗന്ധം വമിക്കുകയും ഇതുവഴി വാഹന യാത്രക്കാർക്ക് പോലും കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ പറയുന്നതു . മാലിന്യം തള്ളുന്നതിനാൽ പനിയും മറ്റു പകർച്ചവ്യാധികളും പടർന്നു പിടിക്കുമെന്ന് ആശങ്കയിലാണ് നാട്ടുകാർ. മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷ നടപടികൾ നൽകുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *