Your Image Description Your Image Description

25 കോടി രൂപ ഒന്നാം സമ്മാനം നേടുന്ന ഈ വർഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്.ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം 72 ലക്ഷത്തോളം ഓണം ബമ്പർ ലോട്ടറികളാണ് വിറ്റുപോയത്.
1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. ഇതുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ്. ഇതേചടങ്ങിൽ 12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന പൂജാ ബമ്പർ ലോട്ടറിയും പുറത്തിറക്കും.25 കോടി രൂപയുടെ ഓണം ബമ്പർ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഒരു കോടി രൂപയുടെ രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വികെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *