Your Image Description Your Image Description

അഹമ്മദാബാദ്: ദേശീയ ദിനപത്രമായ ദ് ഹിന്ദു സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ. ജിഎസ്ടി തട്ടിപ്പ് കേസിൽ സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ മഹേഷ് ലംഗത്തെയാണ് ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അറസ്റ്റ് ചെയ്തു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്  രേഖപ്പെടുത്തിയിരിക്കുന്നത്. മഹേഷിൽ നിന്ന് 20 ലക്ഷം രൂപയും കണക്കിൽ പെടാത്ത പണവും സ്വർണ്ണവും നിരവധി ഭൂമി രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ജിഎസ്ടി തട്ടിപ്പ് സർക്കാർ ഖജനാവിന് നഷ്‌ടമുണ്ടാക്കിയെന്നും പ്രതികൾ വ്യാജ ബില്ലുകളിലൂടെ വ്യാജ ഐടിസി നേടുകയും കൈമാറുകയും ചെയ്തുവെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *