Your Image Description Your Image Description

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നതിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി ലോറി ഉടമ മനാഫ്. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്നും കൺമുന്നിൽ കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും മനാഫിന്റെ നൽകിയ പരാതിയിൽ പറയുന്നു.

ഓൺലൈനായിട്ടാണ് മനാഫ് പരാതി നൽകിയത്. ചില ഓൺലൈൻ മാധ്യമങ്ങൾ തന്നെയും കുടുംബത്തെയും അർജുന്റെ കുടുംബത്തെയും, തന്റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിക്കുകയാണെന്നും മനാഫ് വ്യക്തമാക്കി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മനാഫ് മുമ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്ന് ആരോപിച്ചാണ് മനാഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *