Your Image Description Your Image Description

തിരുവനന്തപുരം :ചോദ്യപേപ്പർ തലേദിവസം സൈറ്റിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സി. ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചത് പരീക്ഷ നടപടികൾ കഴിഞ്ഞാണെന്നും ഗൂഗിളിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് സമയമാറ്റത്തിന് പിന്നിലെന്നും പി.എസ്.സിയുടെ വിശദീകരരണം.
സാങ്കേതിക വിഭാഗം പരിശോധന നടത്തിയതായി പി.എസ്.സി അറിയിച്ചു. വിഷയം ഗൂഗിളിനെ അറിയിച്ചെന്ന് അധികൃതർ വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്ത വസ്തവിരുദ്ധമാണെന്ന് പി.എസ്.സി പറയുന്നു. ഗൂഗിൾ ടൈംസ്റ്റാമ്പിന്റെ പ്രശ്‌നമാണ് തിയതി തെറ്റായി കാണിക്കുന്നതെന്നാണ് പി.എസ്.സി വിശദീകരിക്കുന്നത്.

ശനിയാഴ്ചയാണ് എറണാകുളം, മലപ്പുറം ജില്ലയിൽ പിഎസ്‌സി എൽഡി ക്‌ളർക്ക് പരീക്ഷ നടന്നത്. പരീക്ഷയ്ക്ക് ശേഷം ഉദ്യോഗാർത്ഥികൾ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റിൽ ഒരു ദിവസം മുമ്പ് ചോദ്യപേപ്പർ അപ്ലോഡ് ചെയ്തതായി കണ്ടത്. ബുക്ക്‌ലറ്റ് നമ്പർ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങൾ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *