Your Image Description Your Image Description

കൊ​ച്ചി: ബ​ലാ​ത്സം​ഗ കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് ന​ട​ൻ സി​ദ്ദി​ഖ്. താ​ൻ കൊ​ച്ചി​യി​ലു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ത​യാ​റാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ത്ത് ന​ൽ​കി.

ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്.

അതെ സമയം ,സുപ്രീം കോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് തന്നെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *