Your Image Description Your Image Description

തിരുവനന്തപുരം : തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്ത​ല്‍ അ​ട​ക്ക​മു​ള്ള വി​വാ​ദ​ങ്ങ​ളി​ല്‍ എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സി​പി​ഐ​ക്ക് അ​ന്നും ഇ​ന്നും ഒ​രേ നി​ല​പാ​ടെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍.സിപിഐയില്‍ നടക്കുന്നത് ആരോഗ്യകരമായ ചര്‍ച്ച മാത്രമെന്നും മന്ത്രി പ്രതികരിച്ചു.

കെ.​രാ​ജ​ന്ന്റെ പ്രതികണം…..

സിപിഐ എക്‌സിക്യൂട്ടീവോ കൗണ്‍സിലോ ഭിന്നതയുടെ കേന്ദ്രമല്ല. ഇപ്പോള്‍ പാര്‍ട്ടി എടുത്ത എല്ലാ നിലപാടും ഏകകണ്ഠമായി എടുത്തതാണ്. സെക്രട്ടറി ഒറ്റപ്പെട്ടിട്ടില്ല. സെക്രട്ടറി ഒറ്റപ്പെട്ടാല്‍ പിന്നെ സംഘടന ഉണ്ടാവില്ല.അത്തരമൊരു സംഭവങ്ങളും ഉണ്ടായിട്ടില്ല. സിപിഐയില്‍ നടക്കുന്നത് ആരോഗ്യകരമായ ചര്‍ച്ച മാത്രം.

എഡിജിപിയെ മാറ്റിനിര്‍ത്തുന്നത് സാധ്യമാകുമെന്ന് തന്നെയാണ് കരുതുന്നത്. എഡിജിപിയെ പുറത്താക്കിയില്ലെങ്കില്‍ എന്തു ചെയ്യണം എന്ന നിലപാടിലേക്ക് എത്തിയിട്ടില്ലെന്നും സിപിഐ മുന്നോട്ടുവച്ച കാര്യം അംഗീകരിക്കപ്പെടും എന്നതാണ് വിശ്വാസം.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് എ​ഡി​ജി​പി​യെ മാ​റ്റ​ണ​മെ​ന്ന് ത​ങ്ങ​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്ക് പി​ന്നാ​ലെ ത​ങ്ങ​ള്‍ പോ​കു​ന്നി​ല്ല. ത​ങ്ങ​ള്‍ കാ​ലി​ന് അ​നു​സ​രി​ച്ചു​ള്ള ചെ​രി​പ്പാ​ണ് ഇ​ടു​ക, ചെ​രു​പ്പി​ന് അ​നു​സ​രി​ച്ചു​ള്ള കാ​ല​ല്ല വ​യ്ക്കു​ക.

Leave a Reply

Your email address will not be published. Required fields are marked *