Your Image Description Your Image Description

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പാ​ല​പ്ര സ്വ​ദേ​ശി പി.​കെ.​രാ​ജു​വാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. രോഗിയെ കാ​ഞ്ഞി​ര​പ്പ​ള്ളി 26-ാം മൈ​ല്‍ മേ​രി ക്യൂ​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊണ്ടുപോകുമ്പോൾ അപകടം ഉണ്ടായത്.

പൊ​ന്‍​കു​ന്ന​ത്ത് പി​പി റോ​ഡി​ലു​ള്ള വീ​ട്ടി​ലേ​ക്ക് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഭി​ത്തി ത​ക​ർ​ന്നു. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *