Your Image Description Your Image Description
Your Image Alt Text

മ​സ്ക​ത്ത്​: ശ​മ്പ​ളകു​ടി​ശ്ശി​ക ന​ൽ​കാത്തതിനെ തുടർന്ന് ആ​റ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ 1.80 ല​ക്ഷം റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ടപ​രി​ഹാ​രം വിധിച്ച് കോടതി.

ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു.  മ​സ്ക​ത്തി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ർ​ട്ടാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.  പു​തി​യ തൊ​ഴി​ൽ നി​യ​മ​മ​നു​സ​രി​ച്ച്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു മാ​സം ശ​മ്പ​ളം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ൺ​ഫെ​യ​ർ ടെ​ർ​മി​നേ​ഷ​നാ​യി ക​ണ​ക്കാ​ക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *