Your Image Description Your Image Description

കൊച്ചി : മലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് നടി കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികാ വേഷങ്ങളില്‍ തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണുള്ളത്.നടന്‍ ദിലീപിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് താരം.

താരം മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സിനിമാ മേഖലയിലെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കയുണ്ടോയെന്നതായിരുന്നു താരത്തിനോട് അന്ന് ചോദിച്ചിരുന്നത്…

കാവ്യയുടെ വാക്കുകൾ………………..

‘എന്നായാലും ഞാന്‍ ഒരിക്കല്‍ മാറി നില്‍ക്കേണ്ടിവരും. ഒരു മാറ്റം എപ്പോഴും ജീവിതത്തില്‍ ആവശ്യമാണ്. ഞാന്‍ വഴിമാറി നില്‍ക്കേണ്ട ഒരു അവസ്ഥ വരും മലയാള സിനിമയില്‍. കുറച്ചുനാള്‍ കൂടെ കഴിഞ്ഞാല്‍ ഞാന്‍ ഉണ്ടാകുമോ എന്ന് പറയുമ്പോള്‍ ചിലരൊക്കെ എന്നോട് പറയും, കാവ്യ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല എന്ന്, കാവ്യ ഒരു കലാകാരിയാണ്, ഇത്രയും വര്‍ഷമായിട്ട് മലയാള സിനിമയില്‍ നായികയായിട്ട് നില്‍ക്കുന്ന ഒരു കുട്ടി നാളെ ഞാന്‍ അഭിനയം നിര്‍ത്തിയാല്‍ എന്നുള്ളത് ചിന്തിക്കാനേ പാടില്ല അത് തെറ്റാണ്, ഒരു കലാകാരി അവരോട് തന്നെ ചെയ്യുന്ന വലിയ തെറ്റാണെന്ന് പലരും പറയും.

അപ്പോള്‍ ഞാന്‍ ചിന്തിക്കും അത് കുഴപ്പമായോ.. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലേ എന്ന്. എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്.. പക്ഷേ അത് എന്താ പറയുക പ്രകൃതിയുടെതായ ഒരു കാര്യമാണ് മാറ്റം എന്നുള്ളത്.’

Leave a Reply

Your email address will not be published. Required fields are marked *