Your Image Description Your Image Description

വർത്തമാന രാഷ്ട്രീയത്തിൽ നിന്നും ഏറെക്കുറെ ഔട്ടായി നിൽക്കുന്ന പിസി ജോർജ്, മാധ്യമ ശ്രദ്ധ ലഭിക്കാനാണോ അതോ ജീവിച്ചിരുപ്പുണ്ടെന്നറിയിക്കാൻ വേണ്ടിയാണോ എന്നറിയില്ല, ഈ കഴിഞ്ഞ ദിവസം ബദ്ധവൈരിയായ ജോസ് കെ മാണിക്കെതിരെ ചില കുശുമ്പും കുന്നായ്മയും പറഞ്ഞു കളത്തിലിറങ്ങിയത്.

ജോസ് കെ മാണി, പിതാവ് മാണിക്കിട്ട് അടിവച്ചു കൊടുത്തുവെന്നാണ് പിസി ജോർജ് ചില മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്ത് ആത്മ രതിയാണ് , എന്ത് സുഖമാണ് ഇതുകൊണ്ട് ഇയാൾക്ക് കിട്ടുന്നതെന്ന് ഇതുവരെ ഒരു ഗവേഷകർക്കും കണ്ടെത്താനായിട്ടില്ല.

ഏതായാലും ജോർജിന്റെ അപ്പൻ പ്ലാത്തോട്ടത്തിൽ ചാക്കോച്ചനെ തല്ലിയെന്ന് പറയാഞ്ഞത് മഹാഭാഗ്യം. കാലു മാറി കാല് മാറി രാഷ്ട്രീയത്തിലെ എടുക്കാചരക്കായി മാറിയ ജോർജ് ഒടുവിൽ ചെന്നു കയറിയത് ബിജെപി മാളത്തിൽ.

പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ മകനെ പ്രതിഷ്ഠിക്കാമെന്ന് കരുതി പോയ പോക്കാണ്. ജയിക്കാൻ വേണ്ടിയല്ല, സമീപകാലത്തൊന്നും പിരിക്കാനുള്ള വകുപ്പില്ലായിരുന്നു. അത് ഒപ്പിക്കാൻ വേണ്ടിയുള്ള ഒന്നൊന്നര പോക്കായിരുന്നു.

എന്നാൽ, ജോർജിന്റെ സേവനം കൃത്യമായി അറിയാവുന്ന ബിജെപി , നടുവിരൽ വായിൽ വച്ച് കാണിച്ചവസാനിപ്പിച്ചു . ബിജെപിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല, ജോർജിന്റെ വാർഡിൽ അനിൽ ആന്റണിക്ക് കിട്ടിയത് വെറും 13 വോട്ട്.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേന്ദ്രന് അതിനേക്കാൾ 10,000 വോട്ട് കൂടുതലുണ്ടായിരുന്നു. അപ്പോൾ ജോർജിന്റെയും മകന്റെയും ആൾബലം എല്ലാവർക്കും പിടികിട്ടി . ഇതിനാണ് പറയുന്നത് നാട്ടിൽ എനിക്ക് ‘പുല്ലുവിലയാണെന്ന്.

ജോർജ്ജേ, സ്നേഹം കൊണ്ട് പറയുവാ. . . എല്ലാവർക്കും വെറുക്കപ്പെട്ടവനാണ് നിങ്ങളിപ്പോൾ. നിങ്ങൾക്ക് ഒരുപാട് കഴിവുകളുണ്ട്, പക്ഷേ അതെല്ലാം നിങ്ങൾ ദുരുപയോഗപ്പെടുത്തുകയാണ്. നിങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് നിങ്ങൾ തന്നെ എല്ലാവരെയും വീണ്ടും വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു . ഒന്ന് ചോദിച്ചോട്ടെ, “എന്താടോ മാപ്പിളേ…. താൻ ഇനിയും നന്നാവാത്തത്?”

ജോർജിനെപോലൊരു പടുവിള, ജോസ് കെ മാണിയെ ആക്ഷേപിക്കാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ അതിനു മറുപടി പറയാനായി ആ പാർട്ടിയിൽ ആരുമില്ലല്ലോ എന്നുള്ളതാണ് ഖേദകരം .

സർവ്വവ്യാപിയായി നടക്കുന്ന താക്കോൽ സ്ഥാനീയനും അളന്നു നോക്കി മറുപടി പറയുന്ന പാർട്ടി ജില്ലാ പ്രസിഡണ്ടും അടുത്ത തവണ പാലാ നിയോജകമണ്ഡലത്തിൽ നിന്നും എംഎൽഎയാകാൻ കുപ്പായവും തുന്നിച്ച് റെഡിയായി നടക്കുന്ന ജില്ലാ പഞ്ചായത്ത് മെമ്പറും ഇതൊന്നും കാണുകയും കേൾക്കുകയും ചെയ്തില്ലേ ,

അതെങ്ങനാ ജോസ് കെ മാണിയെ പറയുന്നത് കേട്ടാസ്വദിക്കാനല്ലേ ഇവന്മാർക്ക് കഴിയൂ ?. . . എന്നാണ് ചോദ്യം. അതോ കണ്ടിട്ടും അവഗണിച്ചതാണോ? ഉത്തരം പറയണം. ‘അണ്ണാൻ കുഞ്ഞിനും തന്നാലായതെന്ന രീതിയിൽ നിയോജകമണ്ഡലം പ്രസിഡണ്ട് ഒരു പ്രസ്താവന ഇറക്കി. ചില ഭാഗങ്ങൾ അനുവാചകർക്ക് മനസ്സിലായില്ലെങ്കിലും ജോർജിനെ സർക്കാർ ചെലവിൽ ചികിത്സിക്കാൻ കൊണ്ടുപോയില്ലെങ്കിൽ നാട്ടുകാര് പിരിവിട്ട് ചികിത്സിക്കേണ്ടി വരുമെന്ന ഡയലോഗ് കൃത്യമായി പിടി കിട്ടി.

ചക്കര പെണ്ണിനെ ഇടയ്ക്കിടയ്ക്ക് കാണാൻ കിട്ടാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടാണെന്ന് ചിലരെല്ലാം പറയുന്നുണ്ടെങ്കിലും അതുമാത്രമല്ല, ഇതിന്റെയെല്ലാം പിന്നാമ്പുറത്തുള്ളതെന്നാണ് പറഞ്ഞു കേൾക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടു കൂടി കളം മാറ്റി വീണ്ടും യുഡിഎഫിലെത്താൻ അപ്പനും മകനും കൂടി നടത്തുന്ന ആട്ടക്കഥയുടെ ഒന്നാം ഭാഗമാണ് ഇതെന്നാണ് പറഞ്ഞു കേൾക്കുന്നത്.

മാണി ഗ്രൂപ്പിനെ ഇടതുപക്ഷത്തുതന്നെ തളച്ചിടാനും, ശോഭ നഷ്ടപ്പെട്ടെന്ന് നാട്ടുകാർ പറയുന്ന പൂഞ്ഞാർ എംഎൽഎ, കാലു മാറ്റി കുത്തി പഴയ പാർട്ടിയിൽ അഭയം പ്രാപിച്ച് വീണ്ടും യുഡിഎഫ് ലേബലിൽ കളം പിടിക്കാതിരിക്കാൻ വേണ്ടിയും ഒരു മുഴം മുൻപേ യെറിഞ്ഞതാണിത്.

ജോർജിന് പറ്റിയ അബദ്ധം ശത്രുക്കൾക്ക് പോലും പറ്റരുതെന്നാണ് ചില സരസന്മാരുടെ അഭിപ്രായം. ഇപ്പോൾ മൂന്നു മുന്നണികൾക്കും ഒരു രീതിയിലും വിശ്വസിക്കാൻ കൊള്ളാത്തവനായി മാറി. എല്ലാവരും ചെറുവിരലിൽ നിർത്തി കളിക്കുപ്പികയാണ് ജോർജിനെ.

കാമുകിയുമായി പിണങ്ങിയ ഒരാൾ തന്റെ സുഹൃത്തിനെ പിണക്കം തീർക്കാൻ ദൂതനായി വിട്ടു. ഒടുവിൽ ദൂത് പോയവൻ കാമുകിയെയും അടിച്ചുകൊണ്ടുപോയിയെന്നാണ് കരക്കമ്പി . കഥയോ കഥാപാത്രങ്ങളുമായോ ആർക്കെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് കേവലം യാദൃശ്ചികമാണെന്ന് ആദ്യമേ പറയാം .

ദൂത് പോയവന്റെ അടിയേക്കാൾ പ്രേമിച്ചവന്റെ അടിയാണ് അടിയെന്ന് കാമുകി പിന്നീട് കൂട്ടുകാരിയോട് പങ്കുവെച്ചത് നാട്ടിൽ മുഴുവൻ പാട്ടായിയെന്നാണ് കഥാകൃത്തിന്റെ കണ്ടെത്തൽ . അപ്പനു മൂത്തപ്പോൾ കപ്പയിൽ കയറി എന്നൊരു പഴഞ്ചൊല്ലുണ്ട്. ജോർജിന് മൂത്താൽ ആരെപ്പറ്റിയെങ്കിലും നാല് പരദൂഷണം പറയണം. അല്ലെങ്കിൽ ചക്കര പെണ്ണിനെ കാണണം.

പണ്ട് ഉമ്മൻചാണ്ടി, ‘കള്ളി മുണ്ടുടുത്ത് നിൽക്കുന്നത് കണ്ടുവെന്ന് നേർസാക്ഷ്യം പറഞ്ഞവനാണ്. ലവന്റെ ഏറ്റവും വലിയ ഗുണം, ഇവൻ എന്തു പറഞ്ഞാലും ‘ഞാൻ സത്യം മാത്രമേ പറയൂവെന്ന് ആവർത്തിച്ചു കൊണ്ടേയിരിക്കും.

ലവൻ പറയാൻ പോകുന്നത് മുഴുവൻ നുണയാണെന്ന് കേൾക്കുന്നവർ ആ ഓരോറ്റ വാചകത്തിൽ മനസ്സിലാക്കും. ഉമ്മൻചാണ്ടിയും ചക്കരയുമായിട്ടുള്ള ബന്ധത്തിൽ മാത്രമല്ല വേറെ ഒരുപാട് കാര്യത്തിൽ നേർസാക്ഷ്യം പറഞ്ഞിട്ടുള്ളവനാണ് ലവൻ.

ചില സമയത്ത് ലവൻ പഴയ സത്യവാന്റെ പുനർജന്മമാണോയെന്ന് തോന്നിപ്പോകും. ലവന് ആരെയും പേടിയില്ലാതെ ഒരു വിത്തുകാളയെ പോലെ നടക്കുകയാണെന്നാണ് പറയുന്നത്. പറഞ്ഞു കേട്ടിടത്തോളം ആകെ പേടിയുള്ളത് സ്വന്തം ഭാര്യയെ മാത്രമാണ്.

എടഞ്ഞാൽ വെറും ‘കൂതറയാണെന്നാണ് ലവൻ പറയുന്നത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് ഭാര്യയെ അനുസരിക്കുന്നത് നല്ലതാണെന്ന് മഹാന്മാർ പലവട്ടം പറഞ്ഞിട്ടുണ്ട്. ഏതായാലും ഈശ്വരോ രക്ഷിതുവെന്ന് മാത്രമേ വായനക്കാർക്ക് പറയാനുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *