Your Image Description Your Image Description

കാർവാർ: ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. അത് ടാങ്കർ ലോറിയുടേതാണെന്നു സ്ഥിരീകരിച്ചതായി എ.കെ.എം.അഷ്റഫ് എംഎൽഎ. ലോറിയുടമ മനാഫും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നത്തെ തിരച്ചിലി‍ൽ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.

നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞത്. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിൽ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *